ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണ പറയാനും... പാര്‍വതിയെ അല്‍ഫോണ്‍സയാക്കി- വെള്ളാപ്പള്ളി

Google Oneindia Malayalam News

ആലപ്പുഴ: ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കടുത്ത ആരോപണങ്ങളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോര്‍ജ് വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തോന്നുന്ന പോലെ എല്ലാവരെയും തള്ളിപ്പറയുന്ന വ്യക്തിയാണ് ജോര്‍ജ് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകളെ തന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ച വ്യക്തിയാണ് ജോര്‍ജ് എന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. ജഗതിയുടെ മകളുടെ പേര് പാര്‍വതി എന്നായിരുന്നു. അല്‍ഫോണ്‍സ എന്നാക്കി മാറ്റുകയാണ് ചെയ്തത്. ഇത്രത്തോളം വര്‍ഗീയത ആര്‍ക്കുണ്ടെന്നും വെള്ളാപ്പള്ളഇ ചോദിച്ചു. പിസി ജോര്‍ജിന് വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

p

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് കോടതി ജാമ്യം നല്‍കിയിരുന്നു. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ സമാനമായ വിദ്വേഷ പ്രസംഗം പിസി ജോര്‍ജ് ആവര്‍ത്തിച്ചതോടെ കോടതി ജാമ്യം റദ്ദാക്കി. അറസ്റ്റിലായ പിസി ജോര്‍ജ് ഒരു ദിവസം പൂജപ്പുര ജയിലില്‍ കഴിഞ്ഞു. പിന്നീട് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നാളെ തൃക്കാക്കരയില്‍ പിസി ജോര്‍ജ് പ്രചാരണത്തിന് എത്താനിരിക്കെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

11 കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭയിലേക്ക്; ബിജെപിക്ക് 20 സീറ്റുകള്‍... തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു11 കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭയിലേക്ക്; ബിജെപിക്ക് 20 സീറ്റുകള്‍... തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം സംബന്ധിച്ചും വെള്ളപ്പള്ളി പ്രതികരിച്ചു. എല്ലാ വിഭാഗം ജനങ്ങളും സ്‌നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. ഇവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യം ആര്‍ക്കും പറയാനാകാത്ത കാര്യങ്ങളാണ്. കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാര്‍. കേരളത്തിനും ആലപ്പുഴയ്ക്കും വലിയ അപമാനമാണ് ഈ സംഭവമുണ്ടാക്കിയത്.

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടുന്നതില്‍ എസ്എന്‍ഡിപിക്ക് എതിര്‍പ്പില്ല. ഇനിയും വിമോചന സമരമുണ്ടാകുമോ എന്ന് ഇടതു സര്‍ക്കാരിന് ഭയമാണ്. അതുകൊണ്ടാണ് എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. സര്‍ക്കാരോ ഇടതുമുന്നണിയോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. നിയമനം പിഎസ്‌സിക്ക് വിടണം എന്നാവശ്യപ്പെട്ട് ഒട്ടേറെ സംഘടനകള്‍ രംഗത്തുണ്ട്. എല്ലാ കാര്യങ്ങളും പരിഗണിച്ചു മാത്രമേ തീരുമാനത്തിലെത്താന്‍ സാധിക്കൂ എന്നും കോടിയേരി പറഞ്ഞു.

English summary
SNDP Leader Vellappally Natesan Criticized PC George Over Hate Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X