ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേമ്പനാട്ട് കായലില്‍ അതിവേഗ ബോട്ട് സര്‍വ്വീസ്;പ്രതിഷേധിച്ച് ഉള്‍നാടന്‍ മത്സ്യത്തൊ‍ഴിലാളികള്‍

  • By Desk
Google Oneindia Malayalam News

ആലപ്പു‍ഴ: സംസ്ഥാന ഗതാഗത വകുപ്പിന്റെ പദ്ധതിയില്‍ നിന്ന് ഒന്നരക്കോടി രൂപ ചിലവിട്ട് നടപ്പിലാക്കിയ വേമ്പനാട്ട് കായലിലെ അതിവേഗ ബോട്ട് (സൂപ്പര്‍ഫാസ്റ്റ്) വേഗ -120 ന്റെ വേഗതയ്‌ക്കെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്. വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഒരേപോലെ ലക്ഷ്യമിട്ട് ജലഗതാഗത വകുപ്പാണ് അതിവേഗ ബോട്ട് സര്‍വിസ് തടത്തുന്നത് .

<strong>ആലപ്പുഴ നഗരത്തിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം;പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ</strong>ആലപ്പുഴ നഗരത്തിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം;പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ

വേമ്പനാട്ടു കായലില്‍ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. രാവിലെ വൈക്കത്തുനിന്ന് എറണാകുളത്തേയ്ക്കും തിരിച്ച് എറണാകുളത്തുനിന്ന് വൈക്കത്തേയ്ക്ക് വൈകിട്ട് ഏഴിനുമാണ് സര്‍വിസ് നടത്തുന്നത്. ബോട്ട് കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ശക്തിയായ ഓളത്തില്‍ പെട്ട് വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുന്നത്.

Alappuzha

മത്സ്യ ബന്ധനം കഴിഞ്ഞ് ചെറുവള്ളങ്ങള്‍ കായലിന്റെ ഇരുവശങ്ങളിലെ സംരക്ഷണഭിത്തിയോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിക്കുന്നത്. അരൂക്കുറ്റി, പാണാവള്ളി എന്നീ പ്രദേശങ്ങളില്‍ കായല്‍ വീതി വളരെ കുറവായതിനാല്‍ ഓളങ്ങള്‍ക്ക് ശക്തി കൂടുതലായി അനുഭവപ്പെടുമെന്നും അതുമൂലം കെട്ടിയിട്ട വള്ളങ്ങള്‍ കല്‍ക്കെട്ടില്‍ അടിച്ചു തകരുകയും കേടുടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം പാണാവള്ളി സ്വദേശിയുടെ വള്ളം ബോട്ടിന്റെ ഓളത്തില്‍ തീരത്തടിച്ചു രണ്ടായി പിളര്‍ന്നു. മുപ്പതിനായിരം രൂപയോളമാണ് നാശനഷ്ടമുണ്ടായത്. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ തേവര്‍വട്ടം ഫിഷറീസ് ഓഫിസില്‍ പരാതി നല്‍കുകയും ചെയ്തു.

കായലില്‍ വെള്ളക്കുറവ് ഉള്ള സമയം വള്ളങ്ങള്‍ കരയില്‍ തള്ളിക്കയറ്റി വെക്കുവാന്‍ പ്രയാസമാണ്. വേലിയിറക്കത്തില്‍ ബോട്ട് സര്‍വിസ് വേഗത കുറച്ചു പോകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. 120പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരുനില ബോട്ടില്‍ 50 പേര്‍ക്ക് ഇരിക്കാവുന്ന താഴത്തെ നില പൂര്‍ണമായും ശീതീകരിച്ചതാണ്.

വൈക്കം ബോട്ട് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് എറണാകുളം ബോട്ട് ജെട്ടിയില്‍ അവസാനിക്കുന്ന തരത്തിലാണ് സര്‍വിസ് നടത്തുന്നത്. വൈക്കത്തുനിന്ന് ഒരു മണിക്കൂര്‍ കൊണ്ട് എറണാകുളത്ത് എത്തുന്ന തരത്തിലാണ് സര്‍വിസ് ക്രമപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്.

English summary
Speed boat in Vembanattu canal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X