പുരയിടത്തില്‍ വാറ്റ് ഉണ്ടാക്കി വില്‍പ്പന; ചാരായം പാകപ്പെടുത്താനുള്ള 50 ലിറ്റർ കോട പിടികൂടി
ആലപ്പുഴ- ചാരായം ഉണ്ടാക്കാൻ പാകത്തിലുള്ള 50 ലിറ്റർ കോട പിടികൂടിയതില്‍ അബ്കാരി നിയമ പ്രകാരം കേസെടുത്തു. ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വോഡും എക്സൈസ് ഇന്റലിജന്‍സുമായി ചേര്‍ന്നു കായംകുളം ഭാഗത്തു നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റയ്ഡിലാണ് നിന്നും കാർത്തികപ്പള്ളി താലൂക്കിൽ
മുതുകുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ കാർത്തിക ഭവനം വീട്ടിൽ രാജേന്ദ്രനെ പുരയിടത്തില്‍ നിന്നാണ് കോട പിടികൂടിയത്. ഇയാളെ പ്രതിയാക്കിയാണ് കേസെടുത്തത്. പുരയിടത്തിൽ 10 ലിറ്റർ വീതമുള്ള കന്നാസുകളിൽ കിണർ റിംഗിൽ ഒളിപ്പിച്ച നിലയിലാണ് കോട കണ്ടെത്തിയത്. രാജേന്ദ്രൻ മുതുകുളം കായംകുളം ഭാഗത്ത് വ്യാപകമായ രീതിയിൽ ചാരായ വിൽപ്പന നടത്തുന്നതായി എക്സൈസ് ഇന്റലിജൻസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ എക്സൈസ്

നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള പരിശോദനയിലാണ് കോട കണ്ടെത്തി കേസെടുത്തത്. വീടിനോടു ചേര്‍ന്നുള്ള പുരയിടത്തിൽ ആരും ശ്രദ്ധിക്കാതിരിക്കാന്‍ മണ്ണിന്റെ മുകളിൽ കിണർ റിംഗ് ഇട്ട് അതിൽ പുല്ലുകളും മാലിന്യങ്ങളും നിറച്ച് കത്തിച്ച് അതിനടിയിലായാണ് കന്നാസുകളിൽ അതീവ രഹസ്യമായി കോട്ട സൂക്ഷിച്ചിരുന്നത്.
പ്രത്യേക രുചിക്കായി ആയുർദ ചേരുവകളായ കുരുമുളക് ഇല, ഇഞ്ചപ്പില്, കറുവപ്പട്ട, അവിൽ, പഴങ്ങള്‍ തുടങ്ങിയ ചേര്‍ത്തിരിന്നു. 10 ലിറ്ററോളം ചാരായം ഇതിൽ നിന്നും വാറ്റിയെടുക്കാന്‍ കഴിയും. പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications