Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി പരീക്ഷ: ആലപ്പുഴയില്‍ ചോദ്യപേപ്പറുകള്‍ എത്തി; കര്‍ശന സുരക്ഷിതത്ത്വത്തില്‍ സൂക്ഷിക്കും

ആലപ്പുഴ: മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തി. ഇത് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷയുടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു.

alappuzha

ജില്ലയിലെ നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നായി ആകെ 22083 കുട്ടികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ 6458 പേരും മാവേലിക്കരയില്‍ 7173 ഉം ചേര്‍ത്തലയില്‍ 6373 ഉം കുട്ടനാട് 2079 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് ഇരിക്കുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ നിന്നുമാണ്. കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും. 11585 ആണ്‍കുട്ടികളും 10498 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ ആകെ 1329 ആണ്‍കുട്ടികളും 1215 പെണ്‍കുട്ടികളും പരീക്ഷ എഴുതുന്നു.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 20 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ വിവിധ ട്രഷറികളിലും ബാങ്കുകളിലുമാണ് ചോദ്യപേപ്പര്‍ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ആലപ്പുഴ ജില്ലയില്‍ 21594 കുട്ടികളാണ് പരീക്ഷയെഴുതിയത്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സൂപ്രണ്ടുമാര്‍ക്കും പ്രത്യേക പരിശീലനം നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍.ഷൈല യോഗത്തില്‍ പറഞ്ഞു.

പരാതികള്‍ക്ക് ഇടയില്ലാത്ത വിധം പരീക്ഷ നടത്തുന്നതിന് കര്‍ശനമായ നിര്‍ദ്ദേശം ജില്ല കളക്ടര്‍ നല്കി. പരീക്ഷാ സ്‌കോഡ് ജോലിക്ക് സെക്രട്ടറിയേറ്റ് തലത്തിലും ജില്ലാ തലത്തിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ. 1. 40 മുതല്‍ 20 മിനിട്ട് കൂള്‍ ടൈം ആയിരിക്കും. രണ്ടു മണിക്കാണ് പരീക്ഷ തുടങ്ങുന്നത്. മാര്‍ച്ച് 12, 13 തീയതികളില്‍ ലോക്കറില്‍ സൂക്ഷിക്കുന്ന ചോദ്യ പേപ്പറുകളുടെ സോര്‍ട്ടിങ് നടക്കും.

Recommended Video

cmsvideo
    മലപ്പുറത്ത് വിപി സാനു വീണ്ടും ഇറങ്ങും | Oneindia Malayalam

    ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

    199 സ്‌കൂളുകളാണ് പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. 15, 16 തീയതികളില്‍ പരീക്ഷ നടക്കുന്ന സ്‌കൂളുകള്‍ കോവിഡ് മാനദണ്ഡപ്രകാരം വൃത്തിയാക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പിടിഎയുടെയും മറ്റും സഹകരണം തേടും. പരീക്ഷ തീരുന്ന അതത് ദിവസം ഉത്തരക്കടലാസുകള്‍ ശേഖരിച്ച് പോസ്റ്റ് ഓഫീസുകളില്‍ എത്തിക്കും. ഇതിനായി വൈകിയും പോസ്റ്റ് ഓഫീസില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ ചോദ്യപ്പേപ്പറുകളുടെ നീക്കത്തിന് ആവശ്യമായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മാര്‍ച്ച് 17ന് പരീക്ഷ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ വരുത്തുന്നത്.

    നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+