ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വേദികള്‍ക്കു പേരിട്ടു, ഉത്തരാസ്വയംവരം' മുതല്‍ 'ഇതാ ഇവിടെ വരെ' വരെ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാന കലോത്സവത്തിന്റെ മത്സര വേദികള്‍ക്ക് പേരുകള്‍ തയ്യാറായി. ജില്ലയിലെ സാഹിത്യകാരന്മാരുടെ കൃതികളുടെ പേരാണ് 29 വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. രചനാ മത്സര മൂല്യനിര്‍ണയവേദിക്ക് 'അനുസന്താനം' എന്നാണ് പേരു നല്‍കിയിരിക്കുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വിശേഷ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാല പി.പത്മരാജന്റെ നോവലായ 'പെരുവഴിയമ്പലം'എന്ന പേരില്‍ അറിയപ്പെടും.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പവലിയനു വയലാര്‍ കവിതയായ 'മുളങ്കാട്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇരയിമ്മന്‍തമ്പി, തകഴി ശിവശങ്കരപ്പിള്ള, വയലാര്‍രാമവര്‍മ്മ, കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍, കുഞ്ചന്‍നമ്പ്യാര്‍, കാവാലം നാരായണപണിക്കര്‍, പി.പത്മരാജന്‍, കെ.അയ്യപ്പപണിക്കര്‍, കെ.പി.അപ്പന്‍, എസ്.എല്‍.പുരം. സദാനന്ദന്‍, പാറപ്പുറം, മുതുകുളം പാര്‍വതിയമ്മ, എസ്.ഗുപ്തന്‍നായര്‍, നൂറനാട് ഹനീഫ് തുടങ്ങിയ സാഹിത്യകാരന്മാരുടെ കൃതികളുടെ പേരുകളാണ് വേദികള്‍ക്കായി തെരഞ്ഞെടുത്തത്.

-kerala-state-school-youth-festival-

പ്രധാന വേദികളുടെ പേര്

1 ഉത്തരാസ്വയംവരം

2 മയൂരസന്ദേശം

3 കല്യാണസൗഗന്ധികം

4 നിത്യകന്യക

5 ചിലമ്പൊലി

6 ആയിഷ

7 അവനവന്‍കടമ്പ

8 പാദമുദ്ര

9 അകലെആകാശം

10 കാട്ടുകുതിര

11 അശ്വമേദം

12 ജെമന്തകം

13 അരനാഴികനേരം

14 കുരുക്ഷേത്രം

15 ലോല

16 ജീവിതനൗക

17 കാവ്യസ്വരൂപം

18 ചെമ്മീന്‍

19 വിശ്വദീപം

20 ദൈവത്താര്‍

21 മലയാളഭാവന

22 സര്‍ഗസംഗീതം

23 നഗരനന്ദിനി

24 ഒറ്റ

25 രണ്ടിടങ്ങഴി

26 ഗാനദേവത

27 ഭാവന

28 തരംഗിണി

29 ഇതാ ഇവിടെ വരെ

കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കു താമസസൗകര്യമൊരുക്കിയത് 10 വിദ്യാലയങ്ങളിലായാണ് നഗരത്തിലും പരിസരങ്ങളിലുമുള്ള, മത്സര വേദികള്‍ അല്ലാത്ത സ്‌കൂളുകളും കോളജുകളുമാണിത്.വിദ്യാര്‍ഥികളുടെ താമസസൗകര്യത്തിന്റെ ചുമതല ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയനാണ്. വിധികര്‍ത്താക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും താമസ സൗകര്യം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നു നേരിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നഗരത്തിലെ ഹോട്ടലുകളില്‍ 50 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

English summary
Stages named for State school youth festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X