ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെങ്ങന്നൂരില്‍ മുദ്രപത്രക്ഷാമം രൂക്ഷം; സാധാരണ ജനങ്ങളെ വലയ്ക്കുന്നു!!

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: മുദ്രപത്രക്ഷാമം രൂക്ഷമായതോടെ സാധാരണ ജനങ്ങള്‍ നെട്ടോടമോടുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഉള്‍പ്പടെയുള്ള കരാര്‍ ഉടമ്പടികള്‍ക്കും മറ്റ് ക്രയാവിക്രയ ആവശ്യങ്ങള്‍ക്കും വസ്തു വില്‍പ്പന അടക്കമുള്ള കൈമാറ്റ ഇടപാടുകള്‍ക്കുമാണ് മുദ്രപത്രം ആവശ്യമായി വരുന്നത്. ഇതിന് പുറമേ ജന-മരണ രജിസ്‌ട്രേഷന്‍, സ്‌കുളുകളില്‍ നിന്നുള്ള വിവിധ രേഖകള്‍ നല്‍കുന്നതും മുദ്രപത്രത്തിലാണ്.

ലോക്പാൽ-ലോകായുക്ത നിയമങ്ങൾ ഉടൻ? ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉറപ്പ്, അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ ഭവന പദ്ധതികളുടെ കരാറുകള്‍ സമര്‍പ്പിക്കേണ്ട സമയവും ഇപ്പോഴാണ്. എന്നാല്‍, ചെങ്ങന്നൂര്‍ സബ് രജിസ്ട്രാരുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഏറക്കാലമായി മുദ്രപത്രക്ഷാമം അനുഭവപ്പെടുന്നത് മേല്‍പ്പറഞ്ഞ ഗുണഭോക്താക്കളെ വലയ്ക്കുകയാണ്. ഇവിടെ അടിക്കടി ഉണ്ടാകുന്ന മുദ്രപത്രക്ഷാമം ലൈസന്‍സികളായ വെണ്ടര്‍മാര്‍ ഉണ്ടാക്കുന്ന കൃതൃമക്ഷാമം ആണന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ഇതിന് കാരണം ചെങ്ങന്നൂരിന് സമീപ പ്രദേശങ്ങളായ ആറന്മുള, മാവേലിക്കര, തിരുവല്ലാ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്ക് മുതലുള്ള മുദ്രപത്രങ്ങള്‍ ഏത് സമയവും ലഭിക്കുമെന്നിരിക്കേയാണ് ചെങ്ങന്നൂരില്‍ കുറഞ്ഞ നിരക്കിലുള്ള മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്.

Stamp paper

അതേ സമയം അഞ്ഞൂറിനും അതിന് മുകളിലും വിലയുള്ള മുദ്രപത്രങ്ങള്‍ ഇവിടെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഇല്ലന്നാണ് പൊതുജനങ്ങളുടെ പരാതി.ജില്ലാട്രഷറിയില്‍ നിന്നും ലഭിക്കാത്തതാണ് മുദ്രപത്ര ക്ഷാമത്തിന് കാരണമെന്നാണ് വെണ്ടര്‍മാര്‍ പറയുന്നത്. ചെങ്ങന്നൂര്‍ കോടതികളുമായി ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ മുദ്രപത്രങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട ലൈസന്‍സിന് ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍, സമീപ പ്രദേശങ്ങളിലെ പല ബാര്‍ അസോസിയേഷനകള്‍ക്കും വെണ്ടര്‍ ലൈസന്‍സ് ലഭിച്ചിട്ടും വര്‍ഷങ്ങളായി. മുദ്ര പത്രക്ഷാമം മൂലം സാധാരണക്കാര്‍ക്ക് കൃത്യ സമയത്ത് കരാര്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ പല പദ്ധതികളും യഥാസമയം ആരംഭിക്കാന്‍ കഴിയാതെ വരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു

English summary
Stamp papper famine in Chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X