• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സംസ്ഥാന സ്‌കൂള്‍ കലോത്സവം:ആലപ്പുഴ നഗരം പോലീസ് വലയത്തില്‍, സ്ത്രീ സുരക്ഷക്കായി സ്‌നേഹിത! ബന്ധപ്പടാവുന

  • By Desk

ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നഗരത്തില്‍ ഉടനീളം കനത്ത സുരക്ഷ ഒരുക്കി പോലീസ് സംഘം. ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നഗരത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഒമ്പതു മേഖലകളായി തിരിച്ചാണ് പോലീസിന്റെ പ്രവര്‍ത്തനം. ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഓരോ മേഖലയുടെയും ചുമതല വഹിക്കുന്നത്.

ഒന്നും രണ്ടും മേഖലയില്‍ ദേശീയപാതയുടെ തെക്ക് ഭാഗത്തുള്ള വേദികളാണുള്ളത്. മൂന്നില്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വേദികളും നാലില്‍ ട്രാഫിക്, പാര്‍ക്കിങും പെടുന്നു. അഞ്ചാം മേഖലയില്‍ താമസം, ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍, ആറില്‍ ക്രമസമാധാനം, ഏഴില്‍ വി.ഐ.പി. സുരക്ഷ, ഇന്റലിജന്‍സ് വിഭാഗം, എട്ടില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം, ഒമ്പതില്‍ പൊതു വിഭാഗം എന്നിങ്ങനെയാണ് ജോലി വിഭജനം. ഡി.വൈ.എസ്.പി. മാരായ കെ. സജീവ്, അനീഷ് വി, എ.ജി. ലാല്‍, എ നസീം, ആര്‍. ബിനു, പി.വി. ബേബി, സി.ഐ. സദന്‍ എന്നിവരാണ് വിവിധ മേഖലകളുടെ മേധാവികള്‍.


നഗരത്തില്‍ അതീവ സുരക്ഷ ഒരുക്കുന്നത്തിന്റെ ഭാഗമായി 1200 പൊലീസുകാര്‍, 600 സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍, സ്‌പെഷ്യല്‍ പൊലീസ് ടീം എന്നിവരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. 100 ബൈക്ക് പട്രോളിംഗ്, 60 മൊബൈല്‍ പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കായല്‍, കടല്‍ സൗന്ദര്യം നുകരാന്‍ എത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്കായി ലൈഫ് ഗാര്‍ഡുകള്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. വനിതകളുടെ സുരക്ഷക്കായി പിങ്ക് പോലീസ് സംഘത്തെയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ആസ്‌ക ലൈറ്റുകളും സജ്ജമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ 1090,100, 9447910100 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കു ബന്ധപെടാം.


കലോത്സവത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയും ബോധവത്കരണവും ഉറപ്പാക്കാനായി കുടുംബശ്രീ ജില്ല മിഷന്റെ കീഴിലുള്ള സ്‌നേഹിതയുടെ ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുള്ള അഭയ കേന്ദ്രമായാണ് സ്‌നേഹിതയുടെ പ്രവര്‍ത്തനം. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ സ്‌നേഹിതയുടെ പ്രവര്‍ത്തനം ലഭ്യമാണ്.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള കൗണ്‍സലിങ്, നിയമ സഹായം, യാത്രയില്‍ ഒറ്റപെട്ടു പോയവര്‍ക്കുള്ള താത്കാലിക അഭയം, അതിജീവന ഉപജീവന മാര്‍ഗം കണ്ടെത്താന്‍ സഹായിക്കല്‍, സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണം, 24 മണിക്കൂറും ടെലി കൗണ്‍സിലിങ്, എന്നിവയാണ് സ്‌നേഹിതയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍. സ്ത്രീകള്‍ക്കും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമാണ് ഇവിടെ നിന്നും സേവനങ്ങള്‍ ലഭിക്കുന്നത്. കലോത്സവ നഗരിയില്‍ എത്തുന്നവര്‍ക്ക് ഏതു സഹായത്തിനും സഹായകേന്ദ്രം സജ്ജമാണ്.കലോത്സവ വേദിയില്‍ സഹായഹസ്തവുമായി ജൂനിയര്‍ റെഡ് ക്രോസ് ടീം സജീവം

ആലപ്പുഴ: സംസ്ഥാന കലോത്സവ വേദിയില്‍ എത്തുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കി ജൂനിയര്‍ റെഡ് ക്രോസ് ടീം അംഗങ്ങള്‍ സജീവം. നാല്‍പതോളം അംഗങ്ങളാണ് ഓരോ വേദികളിലുമുള്ളത്. എട്ട്, ഒമ്പത്, 10 ക്ലാസ്സുകളില്‍ നിന്നുള്ളവരാണ് റെഡ് ക്രോസ് ടീം അംഗങ്ങള്‍.

വേദികളില്‍ എത്തുന്നവര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ഇവര്‍ ലഭ്യമാക്കും. ഓരോ ജില്ലകള്‍ക്കും വേണ്ടി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയും മത്സരാര്‍ഥികളുടെ സഹായത്തിനായി ടീം അംഗങ്ങകളെ വിന്യസിച്ചിട്ടുണ്ട്. റൂബി ഫാത്തിമ, സതി, നോബിള്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് ടീമിന്റെ പ്രവര്‍ത്തനം. രാവിലെ എട്ടു മുതല്‍ വൈകിട്ട് വരെ ഇവരുടെ സേവനം ലഭ്യമാണ്.


English summary
State school youth festival Snehitha announces numbers for woman safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X