ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളത്ത് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് തെരുവുനായയുടെ അക്രമത്തിൽ പരിക്കേറ്റു!

  • By Desk
Google Oneindia Malayalam News

കായംകുളം: തെരുവു നായ ശല്യം രൂക്ഷമായ കായംകുളത്ത് ഇന്നലെ മാത്രം തെരുവു നായ്ക്കളുടെ ആക്രമത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികടക്കം അഞ്ച് പേർക്ക് പരുക്കേറ്റു.13 വയസുകാരനായ കൊപ്ര പുരിയിൽ വിഘ്നേശ്വരം വീട്ടിൽ വിഘ്നേഷ്, പത്തനംതിട്ട ഓമല്ലൂർ ചേലക്കാത്ത് തെക്കിൽ പ്രണവ് ( 22), 7 വയസുകാരനായ കായംകുളം പണിപ്പുര തെക്കതിൽ നാഫിത്ത്, കായംകുളം പുള്ളിക്കണക്ക് കളപ്പുര തെക്കതിൽ ഷംനാദ്, കറവ തൊഴിലാളി കായംകുളം പറമ്പത്ത് മുത്തു എന്നിവർക്കാണ് പരിക്കേറ്റത്.

<strong>മുന്നൂറുപേര്‍ക്ക് രണ്ട് ശൗചാലയമുറി; ചോര്‍ന്നൊലിക്കുന്ന കോണ്‍ക്രീറ്റ്, കണ്ണൂരില്‍ നരകാവസ്ഥയില്‍ പൊതുജനാരോഗ്യ കേന്ദ്രം! </strong>മുന്നൂറുപേര്‍ക്ക് രണ്ട് ശൗചാലയമുറി; ചോര്‍ന്നൊലിക്കുന്ന കോണ്‍ക്രീറ്റ്, കണ്ണൂരില്‍ നരകാവസ്ഥയില്‍ പൊതുജനാരോഗ്യ കേന്ദ്രം!

കായംകുളം ടൗൺ, പ്രതാംഗമൂട് ജംഗ്ഷൻ, എന്നിവിടങ്ങളിൽ വെച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മിക്കവർക്കും മുഖത്താണ് പരിക്കേറ്റത്. ഏഴു വയസുകാരനായ നാഫിത്തിനെ പ്രതാംഗമൂട് ജംഗ്ഷനിൽ വച്ചാണ് തെരുവ് നായ അക്രമിച്ചത്. ജംഗ്ഷനിൽ വ്യാപാരം നടത്തുന്ന കുഞ്ഞുമോൻ എന്നയാൾ എത്തിയാണ് കുട്ടിയെ തെരുവുനായിൽ നിന്നും രക്ഷിച്ചത്. നിരവധിപേരെ കടിച്ച ശേഷമാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷിയായ കുഞ്ഞുമോൻ പറഞ്ഞു.

Dog attack

കായംകുളത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ചിറക്കടവത്തെ ഫാമിലും തെരുവുനായ ശല്യം ഉണ്ടായിരുന്നു. ഇവിടെ ഫാമിലെ നിരവധി കോഴികളെ തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ;നായ്ക്കളുടെ വന്ദീകാരണമടക്കമുള്ള പ്രവർത്തനങ്ങൾ സജീവമാകുമ്പോഴും കായംകുളത്ത് ഇത്തരത്തിലുള്ള ഒരു പ്രവർത്തനവും നടക്കാത്തതും മാലിന്യങ്ങൾ വിവിധയിടങ്ങളിൽ കുന്നുകൂടുന്നതുമാണ് തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

English summary
Street dog attack in Kayamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X