ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ തെരുവു നായ ശല്യം രൂക്ഷം; ഈ വർഷം 4485 പേർ ആക്രമണത്തിനിരയായി, റയിൽവേ സ്റ്റേഷനിലും രക്ഷയില്ല!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ : തെരുവുനായ ശല്യം രൂക്ഷമായതോടെ ജില്ലയിൽ ഇരുചക്രവാഹനങ്ങളിലോ യാത്രപോകാനാവാത്ത അവസ്ഥയാണ്. റയിൽവേ സ്റ്റേഷനടക്കം തെരുവു നായ്ക്കളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. തെരുവുനായ നിയന്ത്രണത്തിനായി കൊണ്ടു വന്ന വന്ധ്യംകരണ പദ്ധതി വിജയത്തിലെത്താത്തതോടെയാണ് നാട്ടിലെങ്ങും നായകളുടെ ശല്യം രൂക്ഷമായത്.

<strong>ടയര്‍ ഫൈസലിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു; യുവാവിനെതിരേ മയക്കുമരുന്ന് കടത്തും വധശ്രമവുമുള്‍പ്പെടെ 15 ഓളം കേസുകള്‍ </strong>ടയര്‍ ഫൈസലിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു; യുവാവിനെതിരേ മയക്കുമരുന്ന് കടത്തും വധശ്രമവുമുള്‍പ്പെടെ 15 ഓളം കേസുകള്‍

ജില്ലയിൽ തെരുവുനായയുടെ ആക്രമണത്തിന് ജനങ്ങൾ ഇരയാകാത്ത ഒരു ദിവസം പോലുമില്ല. 4485 പേരാണ് ജില്ലയിൽ ഈ വർഷം തെരുവുനായയുടെ ആക്രമണത്തിനിരയായത്. എല്ലാ താലൂക്കുകളിലും തെരുവു നായ വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ട് താലൂക്കുകളിൽ മാത്രമാണ് പ്രാവർത്തികമായത്.ചേർത്തല താലൂക്കിലെ കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലും.

Street dog

ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽപ്പോലും വന്ധ്യംകരണ കേന്ദ്രം തുടങ്ങിയിട്ടില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള തെരുവ് നായ വന്ധ്യംകരണ പദ്ധതി ജില്ലാ കുടുംബശ്രീ മിഷൻ ഏറ്റെടുത്തെങ്കിലും ഇതിന്റെ പ്രവർത്തനത്തിലും ഫണ്ടിന്റെ തടസമുണ്ട്.. ചിറക്കടവം, പുള്ളിക്കണക്ക്,കൊറ്റുകുളങ്ങര,കന്നീശാകടവ് പാലത്തിന് സമീപം എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിൻെറ പലഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും നായകൾ ഭീഷണിയാണ്.

തെരുവുനായ വന്ധ്യംകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കാത്തതും തിരിച്ചടിയാകുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജില്ലയിൽ തെരുവുനായകളുടെ വന്ധ്യംകരണം നടത്തുന്നത്.കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലുമാണ് എ.ബി.സി പദ്ധതി നടപ്പാക്കിയിട്ടുള്ളത്. രണ്ടിടത്തും രണ്ട് ഗ്രൂപ്പുകളാണ് ഇതിനായി രംഗത്തുള്ളത്. കണിച്ചുകുളങ്ങരയിലെ വന്ധ്യംകരണ യൂണിറ്റിനെക്കാൾ സൗകര്യം കുറവാണ് മാവേലിക്കരയിൽ.

കണിച്ചുകുളങ്ങരയിൽ 6 വെറ്ററിനറി ഡോക്ടർമാരുള്ളപ്പോൾ മാവേലിക്കരയിൽ രണ്ടുപേർ മാത്രം. കുടുംബശ്രീ വനിതകളും പുരുഷൻമാരും ചേർന്നാണ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ യൂണിറ്റിൽ എത്തിക്കുന്നത്.ഫണ്ട് തുച്ഛം95 നായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ ചെലവിനുള്ള തുകയാണ് ഓരോ പദ്ധതിയിലും വദ്ദേശ ഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്നത്. എന്നാൽ ഇതിൽ കൂടുതൽ നായകൾ പ്രദേശത്ത് കാണും. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ കുടുംബശ്രീ മിഷൻ ഏറ്റെടുത്തത്.

English summary
Street dog issue in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X