ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: മുഹമ്മ കിഴക്ക് വേമ്പനാട്ട് കായലിൽ ജെട്ടിക്ക് വടക്ക് ഭാഗത്ത് സ്വകാര്യ റിസോർട്ടിന് സമീപം കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർത്ഥികളിൽ രണ്ട് പേർ മുങ്ങി മരിച്ചു. മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കൊച്ചു പട്ടാറ കിഴക്കേ വെളി ജോസ് കുട്ടി- ഷീല ദമ്പതികളുടെ മകൻ ജിയോ മോൻ (13), കാട്ടിപ്പറമ്പിൽ ബെന്നിച്ചൻ - ഷാരി ദമ്പതികളുടെ മകൻ നെബിൻ (17) എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.3‌0 ഓടെയായിരുന്നു സംഭവം.

 പോലീസുകാരുടെ പോസ്റ്റല്‍ വോട്ട്: ബേക്കലില്‍ വന്‍തിരിമറി, യുഡിഎഫ് അനുകൂലികള്‍ക്കു ബാലറ്റ് കിട്ടിയില്ല പോലീസുകാരുടെ പോസ്റ്റല്‍ വോട്ട്: ബേക്കലില്‍ വന്‍തിരിമറി, യുഡിഎഫ് അനുകൂലികള്‍ക്കു ബാലറ്റ് കിട്ടിയില്ല

മരിച്ച നെബിന്റെ സഹോദരൻ നോബിളിന്റെ ആദ്യ കുർബാന കഴിഞ്ഞ് കൂട്ടുകാരുമൊത്ത് കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു. നെബിനും ജിയോയും മുങ്ങി താഴുന്നത് കണ്ട് കൂട്ടുകാർ ഒച്ച വെച്ചതിനെ തുടർന്ന് സമീപവാസികൾ മുങ്ങിയെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. മുഹമ്മ പോലീസും ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന എത്തിയിരുന്നു. ജിയോ മോന്റെ അമ്മ ഷീല റിയാദിൽ നേഴ്സാസാണ്.

alappuzhadeath-1557684702

സഹോദരി പ്ലസ് ടു വിദ്യാർത്ഥിനി ലിയാ മോൾ. കായലിൽ ഹൗസ്ബോട്ടുകളക്കം കെട്ടിയിടുന്ന കടവിൽ വലിയ ആഴമാണുള്ളത്. ഇവിടെ ഇതിനു മുൻപും മുങ്ങിമരണ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ട് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുകയും ഇതിൽ ഒരാൾ മരിക്കുകയും ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. നീന്തൽ അറിയാവുന്നവർക്ക് പോലും ഇത്തരം ആഴമേറിയ കടവുകളിൽ അപകടങ്ങൾ ഉണ്ടാകുന്നു. അടിയൊഴുക്കും അടിത്തട്ടിലെ ചേറുമാണ് അപകടങ്ങൾക്ക് കാരണമെന്ന് മുങ്ങൽ വിദഗ്ദ്ധർ പറയുന്നു. അപകട മരണങ്ങൾ പതിവായ സാഹചര്യത്തിൽ കായലിൽ ഇറങ്ങുന്നതിന് മത്സ്യത്തൊഴിലാളികൾക്കടക്കം നിയന്ത്രണമേർപ്പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോസ്റ്റൽ ഗാർഡുകളും അറിയിച്ചു.

English summary
Student dies in Lake Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X