Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാര്‍ഥികള്‍ മരിച്ചു, ബൈക്കും മൃതദേഹങ്ങളും കത്തിക്കരിഞ്ഞു

ആലപ്പുഴ: ഹരിപ്പാടിന് സമീപം നങ്ങാര്‍കുളങ്ങര ദേശീയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ ബൈക്ക് കത്തിപോവുകയും ഒരാള്‍ കത്തിക്കരിഞ്ഞു പോവുകയും ചെയ്തു. ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ കൃഷ്ണ(20) മാവേലിക്കര നടപ്പാറയില്‍ ശങ്കര്‍കുമാര്‍(20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു.

accidentdeath-1541

ഇരുവര്‍ക്കും ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. കോയമ്പത്തൂര്‍ കര്‍ഷപ്പകം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണിവര്‍. ദേശീയപാതയിലെ നങ്ങ്യാര്‍കുളങ്ങര ബാര്‍ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+