ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ഥികള്‍ ഒരുമിച്ചിറങ്ങി; ചുവരില്‍ വിരിഞ്ഞത് സന്ദേശ ചിത്രങ്ങള്‍

Google Oneindia Malayalam News
alappuzha

ആലപ്പുഴ: ഊര്‍ജ്ജ സംരക്ഷണത്തിന്റെ സന്ദേശങ്ങള്‍ ചുവരില്‍ കോറിയിട്ട് സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ഥിനികള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ കിരണ്‍ പദ്ധതിയുടെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്പമെന്റ്, ബ്യൂറോ ഓഫ് എനര്‍ജി എഫിഷന്‍സി എന്നിവയുടെ സഹകരണത്തോടെ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്, ജോസഫിയന്‍ എനര്‍ജി ക്ലബ്, കോളേജ് യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് ആലപ്പുഴ മുഹമ്മദന്‍സ് ബോയ്സ് സ്‌കൂള്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ചുവര്‍ ചിത്രരചന സംഘടിപ്പിച്ചത്. വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ സ്‌കൂള്‍ ചുവരിന് പുതിയ മുഖം നല്‍കുന്നതായി.

ഊര്‍ജ്ജ സംരക്ഷത്തിന്റെ പ്രധാന്യം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ചുവര്‍ ചിത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 27 വിദ്യാര്‍ഥികള്‍ ചുമര്‍ചിത്രരചനയില്‍ പങ്കാളിയായി. മലിനീകരണം കുറയ്ക്കുക, പ്ലാസ്റ്റിക് ദുരുപയോഗം തടയുക, കടല്‍ മലിനീകരണം കുറയ്ക്കുക, വിവിധ ഊര്‍ജ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ , എല്‍.ഇ.ഡി.യുടെ ഉപയോഗം തുടങ്ങി ഊര്‍ജ്ജ സംരക്ഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും വിവിധ തലങ്ങളാണ് ചിത്രങ്ങളിലുള്ളത്. ജോസഫിയന്‍ എനര്‍ജി ക്ലബ്ബ് കോ-ഓര്‍ഡിനേറ്ററും ഫിസ്‌ക്സ് വിഭാഗം മേധാവിയുമായ ഡോ. റോസ് ലീനാ തോമസ്, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. സിസ്റ്റര്‍ ബിന്‍സി ജോണ്‍, ഫെബി, പ്രൊഫ. ഡോ. മേരി റിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
Students of St. Joseph's College came together; message pictures On the wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X