ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമയത്ത് സഹായം ലഭിച്ചില്ല: റോഡിൽ രക്തം വാർന്ന് എസ്ഐയ്ക്കും യുവാവിനും ദാരുണാന്ത്യം

Array

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ രണ്ടിടങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് സഹായം ലഭിക്കാതെ ഏറെനേരം റോഡിൽ രക്തം വാർന്ന് കിടന്ന എസ്ഐയ്ക്കും യുവാവിനും ദാരുണാന്ത്യം. മുൻപ് അപകടങ്ങളിൽ ഏറെ ജീവനുകൾ രക്ഷിച്ച ഹൈവേ പൊലീസ് പട്രോളിങ് സംഘത്തിലെ ഗ്രേഡ്എസ്ഐ ബൈക്ക് മറിഞ്ഞ് അരമണിക്കൂറോളം സഹായം ലഭിക്കാതെ റോഡിൽ കിടന്നു.

<strong>യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!! </strong>യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!

മറ്റൊരു സംഭവത്തിൽ, സ്കൂട്ടറിൽ ലോറിയിടിച്ച് 10 മിനിറ്റിലേറെ റോഡിൽ കിടന്ന റിസോർട്ട് ഷെഫിനും സഹായം വൈകി. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആലപ്പുഴ വാടയ്ക്കൽ ആഞ്ഞിലിപ്പറമ്പിൽ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരിയിൽ ശ്യാം നിവാസിൽ പരേതനായ ഷാജി ഫ്രാൻസിസിന്റെ മകൻ ശ്യാം (21) എന്നിവരുമാണ് മരിച്ചത്

siaccidentdeath-1

ഞായർ ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക്മറിഞ്ഞു റോഡിൽ കിടന്ന ജോസഫിന്റെ ഹെൽമെറ്റ് ഊരിമാറ്റാൻ പോലും സ്ഥലത്തുണ്ടായിരുന്നവർ ശ്രമിച്ചില്ല. അരമണിക്കൂറിനുശേഷം അതുവഴി വന്ന കെനടി സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസാവമാണു മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. ആലപ്പുഴ-ചങ്ങനാശരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരു ന്നു ജോസഫ്.ഭാര്യ: റിനി ജോസഫ്. മക്കൾ:ക്യപ ജോസഫ്, സ്നേഹ ജോസി
(വിദ്യാർഥികൾ), സംസ്കാരം നടത്തി.

English summary
Sub inspector dies in road after accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X