ഈ അച്ഛന് അഭിമാനിക്കാം; ഓമനക്കുട്ടന്റെ മകൾക്ക് എംബിബിഎസ് അഡ്മിഷൻ, സന്തോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് മാധ്യമങ്ങളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളും കള്ളനെന്ന് വിശേഷിപ്പിച്ച സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ കേരളം അത്ര പെട്ടെന്ന് മറക്കില്ല. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഓമനക്കുട്ടന്‍ കൊള്ളപ്പിരിവ് നടത്തി എന്നതാണ് അന്ന് ഒരു ദിവസം മുഴുവന്‍ ആഘോഷിക്കപ്പെട്ട വാര്‍ത്ത.

എന്നാല്‍ ഓമനക്കുട്ടന്‍ ചെയ്ത കാര്യത്തിന്റെ ഉദ്ദേശ്യശുദ്ധി പുറത്തുവന്നതോടെ സര്‍ക്കാര്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് അന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു ഖേദം പ്രകടിപ്പിച്ചത്.
എന്നാല്‍ ഇപ്പോള്‍ സഖാവ് ഓമനക്കുട്ടന് അഭിമാനിക്കാവുന്ന ഒരു നേട്ടം മകള്‍ കൈവരിച്ചിരിക്കുകയാണ്. ഓമനക്കുട്ടന്റെ മകള്‍ സുഹൃതി ഓമനക്കുട്ടന്‍ കൊല്ലം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് അഡ്മിഷന്‍ നേടിയിരിക്കുകയാണ്. ഓമനക്കുട്ടന്റെ ബന്ധുവായ അനീഷ് വിബി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അച്ഛനെപോലെ തന്നെ നന്മയുള്ളവളായി , മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ ആയി പഠിച്ചു വരട്ടെ എന്ന് ആശംസിക്കുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications