ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേവിഷബാധ ലക്ഷണം: ആലപ്പുഴയില്‍ അടിനെ കുത്തിവച്ചു കൊന്നു

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ച ആടിനെ കുത്തിവച്ചു കൊന്നു. വണ്ടാനത്താണ് സംഭവം. ബുധനാഴ്ച മുതല്‍ ആട് പേവിഷബാധ ലക്ഷങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ആടിനെ കൂട്ടില്‍ അടച്ച നിലയിലായിരുന്നു. പേവിഷ ബാധയെന്ന് വ്യക്തമായതോടെ കുത്തിവച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

ആലപ്പുഴ ഡെന്റല്‍ കോളജ്, നഴ്‌സിങ് കോളജ്, പിജി ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ എന്നിവയുടെ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം തൃശൂരില്‍ പേയിളകിയ പശുവിനെ വെടിവച്ചു കൊന്നിരുന്നു. നിരീക്ഷണത്തിലായ പശുവിനെ പേവിഷ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു.

alappuzha

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവുനായ ആക്രമണങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുകയാണ്. തെരുവുനായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. തെരുവ് നായയുടെ ശല്യം സംബന്ധിച്ച വിഷയം പ്രതിപക്ഷം കൊണ്ടുവന്നപ്പോള്‍ പേപ്പട്ടിയുടെ കാര്യമാണോ നിയമസഭയില്‍ സംസാരിക്കുന്നതെന്നായിരുന്നു മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പരിഹാസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

'കയ്യും കാലും വെട്ടും': ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായവരുടെ അഭിഭാഷകയ്ക്ക് ഭീഷണി'കയ്യും കാലും വെട്ടും': ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായവരുടെ അഭിഭാഷകയ്ക്ക് ഭീഷണി

കേരളത്തെയാകെ ഭീതിപ്പെടുത്തുന്ന പ്രശ്നമായിരുന്നു ഇതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ധാരാളം എ.ബി.സി സെന്ററുകള്‍ സ്ഥാപിച്ചെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പത്തെണ്ണം പോലും സ്ഥാപിച്ചിട്ടില്ലെന്ന് ഇന്നലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലൊന്നും എ.ബി.സി പദ്ധതി നടക്കുന്നില്ല. പ്രഖ്യാപനങ്ങളല്ലാതെ പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.

അരികില്‍ നിന്നു, പക്ഷേ ഏഴയലത്ത് കണ്ടഭാവം കാണിച്ചില്ല; അടുക്കാതെ മോദിയും ഷി ജിന്‍പിംഗുംഅരികില്‍ നിന്നു, പക്ഷേ ഏഴയലത്ത് കണ്ടഭാവം കാണിച്ചില്ല; അടുക്കാതെ മോദിയും ഷി ജിന്‍പിംഗും

English summary
Symptoms of rabies: goat showing symptoms of rabies was killed by injection in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X