Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ കർബാനയ്ക്ക് പോയ അധ്യാപിക അപകടത്തിൽ മരിച്ചു, ഇടിച്ചത് അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ, അപകട കാരണം ഡ്രൈവറുടെ ഉറക്കം!!

മാരാരിക്കുളം: ആലപുഴ-ചേർത്തല തീരദേശ പാതയിൽ വീണ്ടും വാഹന അപകടത്തിൽ അദ്ധ്യാപിക മരണപ്പെട്ടു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ അറയ്ക്കൽ പയസിന്റെ ഭാര്യ അനിത (53)ആണ് മരിച്ചത് ആലപ്പുഴ സെന്റ് ജോസഫ് സ്കൂൾ അദ്ധ്യാപികയാണ് മരിച്ച അനിത. ഇന്ന് രാവിലെ 6.30 ന് പെരുന്നോർ മംഗലം സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴി പനയ്ക്കൽ ജംങ്ക്ഷന് തെക്ക് വശത്ത് ഓടയോട് ചേർന്നാണ് അപകടം നടന്നത്.

അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്ത് നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. ഏറെ ഗതാഗത തിരക്കുള്ള ആലപ്പുഴ - എറണാകുളം ദേശീയപാതയിൽ ചേർത്തല വരെ ഒറ്റവരി പാതയാണുള്ളത്. ഇതുമുലം ആലപ്പുഴയിൽ നിന്നും ചേർത്തലവരെ ദീർഘദൂര വാഹനമടക്കമുള്ള ഹെവി വാഹനങ്ങൾ ആലപ്പുഴ-ചേർത്തല തീരദേശ പാതയെയാണ് ആശ്രയിക്കുന്നത്.

Anitha

ഇത് തീരദേശ റോഡിൽ വർഷങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുത്തുന്നത്. അമ്പതോളം ചെറു പാലങ്ങളും വലിയ വളവുകളുമുള്ള തീരദേശപാതയിൽ അടിസ്ഥാന ഗതാഗത മാർഗനിർദ്ദേശങ്ങളോ ട്രാഫിക്ക് സിഗ്നലുകളോ സൈൻ ബോർഡുകളോ ഇല്ല. ഇക്കാരണങ്ങളാൽ ദിനംപ്രതി അപകടങ്ങൾ തീരദേശപാതയിലുണ്ടാകുന്നത് പതിവാണ്. ഇന്ന് അപകടമരണമുണ്ടായ സംഭവ സ്ഥലത്ത് വച്ച് കഴിഞ്ഞ വർഷം ഒരു വൈദികനും ലോറി സ്കൂട്ടറിലിടിച്ച് മരണപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+