കളിയല്ല കുളമാണ് കാര്യം; അവധിക്കാലം കുളം കുഴിക്കാൻ ചെലവഴിച്ച 15 വയസുകാരന് നാടിന്റെ കൈയ്യടി
ആലപ്പുഴ: വേനലവധിക്കാലത്ത് ആരോമൽ വീടിനരികെ ഒരു കുളം കുഴിക്കുന്ന തിരക്കിലായിരുന്നു. മൊബൈൽ ഫോണും പബ്ജിയുമായി നടക്കുന്ന ഇന്നത്തെ തലമുറക്ക് വേറിട്ടൊരു മാതൃകയാവുകയാണ് പട്ടണക്കാട് സ്വദേശിയായ ആരോമൽ എന്ന 15 വയസ്സുകാരൻ. ആലപ്പുഴ പട്ടണക്കാട് രണ്ടാം വാർഡിൽ പാറയിൽ ഭാഗം ലക്ഷ്മീ വിലാസത്തിൽ ജയകുമാറിന്റെയും മഞ്ജുവിന്റെയും രണ്ട് ആൺമക്കളിൽ മൂത്തവനായ ആരോമൽ തന്റെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞുള്ള ഒഴിവ് കാലം ചെലവഴിച്ചത് തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു.
പത്താം ക്ലാസ്സ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആരോമൽ തന്റെ സ്കൂൾ പഠനകാലയളവിൽ ലഭിച്ചിരുന്ന ഇടവേളകൾ ചെലവാക്കിയിരുന്നത് കൃഷിക്കും മറ്റ് പ്രകൃതി സൗഹാർദ്ദ വസ്തുക്കളുടെ നിർമ്മാണത്തിനും മറ്റുമായാണ്. തന്റെ കൃഷി ആവശ്യത്തിനായി വീട്ടുമുറ്റത്ത് ശുദ്ധജലം ലഭ്യമാകാതെ വന്നപ്പോഴാണ് തന്റെ പ്രദേശത്തെ കിണറ്റിലും കുളത്തിലും പണ്ട് ലഭ്യമായിരുന്ന ശുദ്ധജലം എങ്ങനെ ഇല്ലാണ്ടായി എന്നതിനെ പറ്റി ആരോമൽ ചിന്തിക്കുന്നത്.

അങ്ങനെയാണ് തന്റെ വീട്ടിലും പുരയിടത്തിലുമായി സംരക്ഷിക്കാതെ കിടന്നിരുന്ന തോടുകളും കുളവും വെട്ടി സംരക്ഷിച്ച് വരും മഴക്കാലത്ത് ജലസംഭരണത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് തീരുമാനിച്ചത്. അതിന്റെ ഭാഗമായി തനിക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ പ്രത്യേകം തയ്യാറാക്കിയെടുപ്പിച്ച ചെറിയ ഒരു തൂമ്പ ഉപയോഗിച്ച് തന്റെ മുറ്റത്ത് സംരക്ഷിക്കപ്പെടാതെ കിടന്നിരുന്ന ഒരു കുളവും വീടിന് സമീപമുള്ള തോടുകളും വെട്ടി സംരക്ഷിക്കാൻ ആരോമൽ നിശ്ചയിച്ചു. ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ മറ്റൊരാളുടെയും സഹായമില്ലാതെ ആരോമൽ ഒറ്റയ്ക്ക് ഒരു പ്രൊഫഷണൽ മികവോടെ ഇവയെല്ലാം വെട്ടി ജല സംഭരണ യോഗ്യമാക്കി.

പട്ടണക്കാട് എസ് സിയു ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ആരോമൽ കൃഷിക്ക് പുറമെ നാടകാഭിനയം, പ്രകൃതിസൗഹാർദ്ദമായ തഴപ്പായ, കുട്ട, കയർ എന്നിവയുടെ നിർമ്മാണം എന്നിങ്ങനെ വിവിധങ്ങൾ ആയ മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications