• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയിലെ സ്ത്രീ സുരക്ഷാ പദ്ധതികള്‍ പഠിക്കാന്‍ തെലുങ്കാന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എത്തി

ആലപ്പുഴ: തെലുങ്കാനയില്‍ നിന്നുള്ള സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെയും കുട്ടികളുടെയും പോഷണ പദ്ധതികള്‍ , സ്ത്രീ സുരക്ഷാ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് ജില്ലയില്‍ പഠനം നടത്തുന്നതിന് വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

തെലുങ്കാന മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്മിത സഭര്‍വാളിനൊപ്പം ട്രൈബല്‍ വെല്‍ഫയര്‍ സെക്രട്ടറി ക്രിസ്റ്റീന . എം. ചോങ്തു , ആരോഗ്യ കുടുംബക്ഷേമ കമ്മീഷണര്‍. വി. കരുണ., വനിതാ വികസന. ശിശുക്ഷേമ സ്പെഷ്യല്‍ സെക്രട്ടറി & കമ്മീഷണര്‍ ദിവ്യ ദേവരാജന്‍ , ഹൈദരാബാദ് പോലീസ് അഡീഷണല്‍ കമ്മീഷണര്‍ ശിഖ ഗോയല്‍ , സ്വാതി ലക്ര ഡിജിപി വിമന്‍ സേഫ്റ്റി , സുമതി ഡി.ഐ.ജി. വിമന്‍ സേഫ്റ്റി , പ്രിയങ്ക വര്‍ഗ്ഗീസ് , ഡോ.ആശ . എസ്. ജെ എന്നിവരാണ് സന്ദര്‍ശനത്തിനുള്ള സംഘത്തിലുള്ളത്.

പുന്നപ്ര വനിതാ ശിശു കേന്ദ്രം, പുന്നപ്ര തെക്ക് 15ാം നമ്പര്‍ അങ്കണവാടി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ ഗുണഭോക്താക്കളും ജാഗ്രത സമിതി പ്രതിനിധികളുമായും കൂടി കാഴ്ച നടത്തുകയും ചെയ്തു. പോഷണം , സ്ത്രീസുരക്ഷ എന്നിവയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതു സമൂഹത്തിന്റെയും ഇടപെടല്‍ സംബന്ധിച്ച് ചര്‍ച്ചകളും നടത്തി.

കളക്ടറുടെ ചേമ്പറില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടറുമായി കൂടിക്കാഴ്ച നടത്തുകയും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഫീല്‍ഡ് വിസിറ്റില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഷീബ, വനിതാ ശിശു വികസന അസിസ്റ്റന്റ് ഡയറക്ടര്‍ അനീറ്റ എസ് ലിന്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സൗമ്യ, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി മിനിമോള്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അമ്പലപ്പുഴ എന്നിവരും പങ്കെടുത്തു.

ക്വാറിയില്‍ ഉഗ്രസ്‌ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു, സംഭവം ചിക്കബല്ലാപൂരില്‍, അന്വേഷണം തുടങ്ങി

ബിഗ് ബോസിൽ ഇനി പ്രശ്‌നങ്ങളുടെ നാളുകൾ; ഡിംപലിനെ ലക്ഷ്യമിട്ട് മിഷേലിന്റെ ആരോപണം, വമ്പൻ ട്വിസ്റ്റുകൾ

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

  കൊല്ലത്ത് മുകേഷിനെ ഉന്നമിട്ട് പ്രതിപക്ഷം, വെല്ലുവിളിച്ച് മുകേഷ്, ഇത്തവണയും നടനെ തന്നെ ഇറക്കാൻ സിപിഎം

  ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ദ്ധിച്ചു

  English summary
  Telangana civil service officials arrived in Alappuzha to study women's security plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X