തണ്ണീര്‍മുക്കം ബണ്ടിന്റെ മണല്‍ചിറ പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മുഹമ്മ- തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി മണല്‍ ചിറ പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ശനി വൈകിട്ട് ആരംഭിച്ച പ്രവര്‍ത്തികള്‍ രാത്രിയോടെ അവസാനിപ്പിച്ചു.മണലിനെ സംബന്ധിച്ച അവകാശ തര്‍ക്കം പരിഹരിച്ചതിന് ശേഷമായിരിക്കും ചിറ പൊളിക്കുന്ന ജോലികള്‍ പുനരാരംഭിക്കുക. ചിറയുടെ കിഴക്ക് ഭാഗത്ത് 7മീറ്റര്‍ വീതിയിലാണ് പൊളിച്ചു നീക്കിയത്. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണ ജോലികളുടെ നിയന്ത്രണമുള്ള അസി.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി.അബാസിന്റെ നേതൃത്വത്തിലായിരുന്നു ചിറമുറിക്കല്‍ നടന്നത്.
നാലു പതിറ്റാണ്ട് മുമ്പ് വേമ്പനാട്ട് കായലിന് കുറുകെയാണ് ചിറ നിര്‍മ്മിച്ചത്. കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗമായി പിന്നിട് ഇത് മാറുകയായിരുന്നു. 194ല്‍ പൂര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടിന്റെ ആദ്യ ഘട്ടവും കോട്ടയം അംബിക മാര്‍ക്കറ്റില്‍ നിന്ന് 1974ല്‍ പൂര്‍ത്തിയായ രണ്ടാം ഘട്ടവും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് നിര്‍മ്മിച്ചതാണ് മണല്‍ചിറ.

450 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ വീതിയിലുമായി തണ്ണീര്‍മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും മണല്‍ വള്ളങ്ങളില്‍ എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ചിറ നിര്‍മ്മിച്ചത്. ബണ്ടിന്റെ മൂന്നാംഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തതും മണല്‍ചിറ പൊളിച്ച് നീക്കാത്തതിനുമെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.കുട്ടനാട്ടില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്നതിന് പ്രധാന കാരണം തണ്ണീര്‍മുക്കത്തെ മണല്‍ചിറകള്‍ പൊളിച്ച് നീക്കാത്തതണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications