ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തണ്ണീര്‍മുക്കം ബണ്ടിന്‌റെ മണല്‍ചിറ പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

  • By Desk
Google Oneindia Malayalam News

മുഹമ്മ- തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി മണല്‍ ചിറ പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ശനി വൈകിട്ട് ആരംഭിച്ച പ്രവര്‍ത്തികള്‍ രാത്രിയോടെ അവസാനിപ്പിച്ചു.മണലിനെ സംബന്ധിച്ച അവകാശ തര്‍ക്കം പരിഹരിച്ചതിന് ശേഷമായിരിക്കും ചിറ പൊളിക്കുന്ന ജോലികള്‍ പുനരാരംഭിക്കുക. ചിറയുടെ കിഴക്ക് ഭാഗത്ത് 7മീറ്റര്‍ വീതിയിലാണ് പൊളിച്ചു നീക്കിയത്. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണ ജോലികളുടെ നിയന്ത്രണമുള്ള അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബി.അബാസിന്റെ നേതൃത്വത്തിലായിരുന്നു ചിറമുറിക്കല്‍ നടന്നത്.

നാലു പതിറ്റാണ്ട് മുമ്പ് വേമ്പനാട്ട് കായലിന് കുറുകെയാണ് ചിറ നിര്‍മ്മിച്ചത്. കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗമായി പിന്നിട് ഇത് മാറുകയായിരുന്നു. 194ല്‍ പൂര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടിന്റെ ആദ്യ ഘട്ടവും കോട്ടയം അംബിക മാര്‍ക്കറ്റില്‍ നിന്ന് 1974ല്‍ പൂര്‍ത്തിയായ രണ്ടാം ഘട്ടവും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് നിര്‍മ്മിച്ചതാണ് മണല്‍ചിറ.

news

450 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ വീതിയിലുമായി തണ്ണീര്‍മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും മണല്‍ വള്ളങ്ങളില്‍ എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ചിറ നിര്‍മ്മിച്ചത്. ബണ്ടിന്റെ മൂന്നാംഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തതും മണല്‍ചിറ പൊളിച്ച് നീക്കാത്തതിനുമെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.കുട്ടനാട്ടില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്നതിന് പ്രധാന കാരണം തണ്ണീര്‍മുക്കത്തെ മണല്‍ചിറകള്‍ പൊളിച്ച് നീക്കാത്തതണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.

English summary
thannermukkam bund sand portion is breaking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X