ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം ഒപിയിൽ മേൽക്കൂരയില്ല; മഴയിൽ ക്യൂ നിന്ന് രോഗികൾ, ആശുപത്രി വാർഡിലും ചോർച്ച!

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഹൃദയരോഗ വിഭാഗം ഒ.പിയിൽ വെയിലും മഴയും അവഗണിച്ച് ഒ.പിയില്‍ ഒ.പി ടിക്കറ്റ് രജിസ്റ്റര്‍ ചെയ്യേണ്ട ദുരിത അവസ്ഥയിലാണ് രോഗികളും ആശ്രിതരും ആശുപത്രി വികസന കമ്മറ്റിയിൽ പല തവണ പരാതി ഉന്നയിച്ചിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. സൗജന്യ മരുന്ന് വിതരണ കൗണ്ടറിന് മേൽക്കൂരയില്ലാത്തതിനാൽ കോരിച്ചൊരിയുന്ന മഴയിൽ രോഗികളും ആശ്രിതരും ബുദ്ധിമുട്ടുകയാണ്.

<strong>മിഷന്‍ രാജ്യസഭയുമായി ബിജെപി.... ഭൂരിപക്ഷം.... കോണ്‍ഗ്രസിനെ വെല്ലാന്‍ പുതിയ നീക്കം</strong>മിഷന്‍ രാജ്യസഭയുമായി ബിജെപി.... ഭൂരിപക്ഷം.... കോണ്‍ഗ്രസിനെ വെല്ലാന്‍ പുതിയ നീക്കം

മണിക്കൂറുകൾ മഴയിൽ കുടപിടിച്ചാണ് രോഗികൾ ഒ.പി ടിക്കറ്റ് രജിസ്റ്റർ ചെയ്യുന്നത്. മഴ ശക്തമായതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്‌രോഗവിഭാഗം വാർഡിൽ ചോർച്ച അതിരൂക്ഷമാണ്. രണ്ടാംനിലയിൽ ഹൃദ്‌രോഗവിഭാഗം തീവ്രപരിചരണ വിഭാഗത്തിനോട് ചേർന്നാണ് വാർഡ്. പുരുഷന്മാരുടെ വാർഡിലേക്ക്‌ കയറുന്ന ഭാഗത്താണ് മഴവെള്ളം വീഴുന്നത്.

Alappuzha Medical College

ഇതേവഴിയിലൂടെ തന്നെയാണ് സ്ത്രീകളുടെ വാർഡിലേക്ക്‌ പോകേണ്ടതും. രോഗികൾ കിടക്കുന്ന കട്ടിലിന് അടുത്തുതന്നെയാണ് ചോർന്നൊലിക്കുന്നത്. വെള്ളം വാർഡിലേക്ക്‌ ഒഴുകാതിരിക്കാൻ ജീവനക്കാർ ഇവിടെ ബക്കറ്റുകൾ നിരത്തുകയും തുണി വിരിക്കുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ വെള്ളം ഒപ്പിയെടുത്ത് കളയുന്നുണ്ടെങ്കിലും തറയിലൂടെ ഒഴുകുന്ന അവസ്ഥയാണ്.

ആശുപത്രി രോഗീ സൗഹ്യദമാക്കുന്നതിന്റെ ഭാഗമായി ആർദ്രം പദ്ധിയിൽപ്പെടുത്തി നവീകരിച്ച സി ഒന്ന് ബ്ലോക്കിലെ വിശ്രമ മുറിയും ഒ പി ടിക്കറ്റ് കൗണ്ടറും ഒന്നര മാസമായി ചോർന്നൊലിച്ചിട്ടും നടപടി സ്വകരിച്ചിട്ടില്ല. ഇവിടെ സീലിങ്ങിനിയിടയിലൂടെയാണ് ചോർച്ച. മാർച്ച് നാലിന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ആർദ്രം പദ്ധതി ഉദ്ഘാടനം ചെയ്തത്.

English summary
The cardiology department at Vandanam Medical College, Alappuzha has no roof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X