ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉറങ്ങികിടന്ന കുട്ടിയെ കാണാനില്ല; തിരച്ചിലിനിറങ്ങി നാട്ടുകാരും പൊലീസും, അവസാനം വന്‍ ട്വിസ്റ്റ്

Google Oneindia Malayalam News

ആലപ്പുഴ: വീട്ടില്‍ ഉറങ്ങികിടന്ന നാലു വയസുകാരിയെ കാണാതായി തിരഞ്ഞ് ചെന്നപ്പോള്‍ കിട്ടിയ സ്ഥലം രകണ്ട് ഞെട്ടി ഒരു നാട്. ഇന്ന് രാവിലെ പത്തു മുതല്‍ 11 വരെയുള്ള സമയത്താണ് പൊലീസുകാരുള്‍പ്പെടെ എല്ലാവരും ജാഗ്രതയോടെ കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയത്. റിവ്യൂ മീറ്റിങ്ങ് പോലും റദ്ദാക്കി എസ്പി ജയ്‌ദേവ് ഉള്‍പ്പടെയുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. മുഴുവന്‍ എയ്ഡ് പോസ്റ്റുകളിലും നാലു വയസ്സുകാരിയെ തിരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ കാണാതായെന്ന വാട്‌സാപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ വൈറലായതോടെ നാട്ടുകാരും ഒപ്പം ഇറങ്ങി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങി എല്ലായിടത്തും അന്വേഷണം ആരംഭിച്ചു. ശക്തമായ അന്വേഷണമാണ് നാട്ടുകാരുടെയും പൊലീസിന്റെയുമൊക്കെ നേതൃത്വത്തില്‍ നടത്തിയത്.

ബിജെപിയ്‌ക്കെതിരെ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ക്കും; ഫെഡറല്‍ മുന്നണി സ്ഥിരീകരിച്ച് പിണറായിബിജെപിയ്‌ക്കെതിരെ പ്രാദേശിക കക്ഷികളെ ഒപ്പം ചേര്‍ക്കും; ഫെഡറല്‍ മുന്നണി സ്ഥിരീകരിച്ച് പിണറായി

മനസില്‍ ഉണങ്ങാത്ത മുറിവായി കിടക്കുന്ന 2005ല്‍ കാണാതായ രാഹുല്‍ മുതല്‍ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു പിഞ്ചു കുഞ്ഞു മോഷ്ടിക്കപ്പെട്ട സംഭവം വരെ മിന്നി മറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. പിന്നീടാണ് ആ ട്വിസ്റ്റ് സംഭവിച്ചത്. നാട്ടുകാരെയും, പൊലീസിനെയും മറ്രും വെള്ളം കുടിപ്പിച്ച കുഞ്ഞ് വന്ന സ്ഥലം കണ്ട് ഞെട്ടിതരിച്ചിരിക്കുകയായിരുന്നു നാട്ടുകാര്‍. 11 മണിക്ക് അലമാരയുടെ മറവില്‍ നിന്ന് ഉറക്കം മതിയാക്കി കുട്ടി എഴുന്നേറ്റു വന്നതോടെ. രാവിലെ ഒമ്പതര വരെ കട്ടിലില്‍ കിടന്നുറങ്ങിയ കുട്ടി എപ്പോഴാണ് എഴുന്നേറ്റു പോയി അലമാരയുടെ മറവില്‍ കിടന്നതെന്നു വീട്ടുകാര്‍ ആരും കണ്ടില്ലത്രെ.

ba

9.40നാണ് ഉറങ്ങിക്കിടന്നിടത്തു കുട്ടിയെ കാണാനില്ലെന്നു തിരിച്ചറിയുന്നത്. ഇതോടെ കുഞ്ഞിനെ നോക്കുന്ന ബന്ധുവിന്റെ മനസില്‍ തീയാളി. കുഞ്ഞിന്റെ അമ്മയോടും അച്ഛനോടും ഇനി എന്തു മറുപടി പറയുമെന്നറിയാതെ അവര്‍ അങ്കലാപ്പിലായെന്നു മാത്രമല്ല, കരയാനും തുടങ്ങി. കുഞ്ഞിന്റെ അമ്മയ്ക്കു ജോലിയുള്ളതിനാല്‍ രണ്ടാം മാസം മുതല്‍ കുഞ്ഞിന്റെ ഒരു ബന്ധുവാണു നോക്കി വളര്‍ത്തുന്നത്. വീട്ടുകാരും പരിസരവാസികളും വീടും പരിസരവും മുഴുവന്‍ പരിശോധിച്ചു. ഇതിനിടെ 'ഒരു തമിഴ് സ്ത്രീ അതുവഴി ഓട്ടോയില്‍ പോകുന്നതു കണ്ടു' എന്ന ആരുടെയോ വാക്കുകള്‍. ഇതോടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയെന്ന് ഉറപ്പിച്ചു.

'കൊലപാതകത്തിന് കോണ്‍ഗ്രസ് പ്രോത്സാഹനം നല്‍കുന്നു'; കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി'കൊലപാതകത്തിന് കോണ്‍ഗ്രസ് പ്രോത്സാഹനം നല്‍കുന്നു'; കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

പത്തുമണി വരെ തിരഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. ഉടനെ വിവരം ജില്ലാ ആസ്ഥാനത്തെത്തുകയും ചെയ്തു. എസ്പി ഉള്‍പ്പടെയുള്ളവര്‍ കുഞ്ഞിനെ കണ്ടുപിടിക്കാന്‍ രംഗത്തിറങ്ങി. മുഴുവന്‍ പൊലീസ് സംവിധാനങ്ങളും കുഞ്ഞിനായി തിരച്ചില്‍ ആരംഭിച്ചു. ജില്ലാ പൊലീസ് മുഴുവന്‍ മുള്‍മുനയില്‍ നിന്ന ഒരു മണിക്കൂര്‍!. കുഞ്ഞ് ഉറക്കം മതിയാക്കി എഴുന്നേറ്റു വരുന്നതു കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു. ഉറങ്ങിക്കിടന്ന സ്ഥലം കാണിച്ചു കൊടുത്തു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കുഞ്ഞ് അലമാരയ്ക്കും ഭിത്തിക്കും ഇടയിലെ ചെറിയ സ്ഥലത്തു പോയി കിടക്കുകയായിരുന്നത്രെ. കുഞ്ഞ് വീട്ടില്‍ തന്നെയുണ്ടെന്ന് അറിഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്. മുഴുവന്‍ വാട്‌സാപ് ഗ്രൂപ്പുകളിലും കുഞ്ഞിനെ കണ്ടെത്തിയ വിവരം കൈമാറി. യുകെയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും വരെ കുഞ്ഞിനെ കിട്ടിയോ എന്നു ചോദിച്ചു വിളി വന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Recommended Video

cmsvideo
ധീരജിന്റെ പാട്ട് കേട്ട് പൊട്ടിക്കരഞ്ഞ് സോഷ്യൽ മീഡിയ,അന്ത വിണ്ണിൽ ആനന്ദം | Oneindia Malayalam

English summary
The child who was sleeping at home went missing and finally the child arrived with a big twist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X