ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓപ്പറേഷൻ സീ’വിജിൽ അവസാനിച്ചു; ആലപ്പുഴ ജില്ലയുടെ തീരം സുരക്ഷിതമെന്ന് എസ്പി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ : ജില്ലയുടെ തീരം സുരക്ഷിതമാണെന്ന് തെളിയിച്ച് ഓപ്പറേഷൻ സീ വിജിൽ അവസാനിച്ചു. കേന്ദ്രസേനാംഗങ്ങളുടെ പങ്കാളിത്തത്തോടെ 36 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ ഒരുസമയത്തുപോലും തീരംവഴി നുഴഞ്ഞുകയറ്റം സാധ്യമായില്ല. നുഴഞ്ഞുകയറ്റ സാധ്യതകൾക്കെതിരെ പൊലീസ് സേന സുസജ്ജമായിരുന്നു.

<strong>പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം; ശരിയായ തീരുമാനമെന്ന് അഖിലഷ് യാദവ്, രാഹുലിന് അഭിനന്ദനവും</strong>പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം; ശരിയായ തീരുമാനമെന്ന് അഖിലഷ് യാദവ്, രാഹുലിന് അഭിനന്ദനവും

തീരദേശം മുഴുവൻ പ്രത്യേക പട്രോളിങ്ങും പരിശോധനയും ഈ സമയത്ത് പൊലീസ് ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച്ച രാവിലെ എട്ടിന് തുടങ്ങിയ സീ വിജിൽ വെള്ളി രാത്രി എട്ടിനാണ് അവസാനിച്ചത്. തീരംവഴി ആക്രമിക്കാൻ നുഴഞ്ഞുകയറ്റക്കാരായി എത്തുന്ന കേന്ദ്രസേനാംഗങ്ങളെ കീഴടക്കുകയായിരുന്നു പൊലീസിന്റെ ദൗത്യം.

Alappuzha

മത്സ്യത്തൊഴിലാളികളുടെയും കടലോര ജാഗ്രതാ സമിതിയുടെയും സഹായം പൊലീസ് തേടിയിരുന്നു. ഓപ്പറേഷൻ അവസാനിച്ചെങ്കിലും പ്രത്യേക പരിശോധനകൾ ശക്തമായി തന്നെ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ എം ടോമി അറിയിച്ചു

English summary
The coastal area of Alappuzha district is safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X