ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാടകവീട്ടിലേക്ക് കാരുണ്യ ഭാഗ്യദേവത 'ലോറി പിടിച്ചെത്തി', ഒന്നാം സമ്മാനം 80 ലക്ഷം രൂപ

Google Oneindia Malayalam News

ആലപ്പുഴ: കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ വാടക വീട്ടില്‍ താമസിച്ചിരുന്ന ലോറി ഡ്രൈവര്‍ക്ക്. മുതുകുളം തെക്ക് അനുഗ്രഹയില്‍ ബൈജുവിനെയാണ് ് ഭാഗ്യം പ്രതീക്ഷിക്കാതെ വന്ന് കയറിയത്. നാല് വര്‍ഷമായി വാടക വീട്ടില്‍ താമസിക്കുന്ന ബൈജു സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയായിരുന്നു. വെട്ടത്ത് മുക്കിലെ കടയില്‍ നിന്നായിരുന്നു ബൈജു ടിക്കറ്റ് എടുത്തത്.

lottery

സ്വന്തമായി സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കണമെന്ന ആഗ്രഹമാണ് ബൈജുവിനുള്ളത്. മക്കളായ ആനന്ദിനെയും ഐശ്വര്യയ്ക്ക് മികച്ച പഠനം ലഭ്യമാക്കണമെന്ന ആഗ്രഹവും ബൈജുവിനുണ്ട്. നേരത്തെ 50000 രൂപ വീതം രണ്ട് തവണ ബൈജുവിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നടന്നത്. 40 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

മലയാള സിനിമയിലും സ്വര്‍ണക്കടത്ത് പണമുണ്ട്, ബിഗ് ബജറ്റ് ചിത്രങ്ങളെ കുറ്റപ്പെടുത്തി സിയാദ് കോക്കര്‍!!മലയാള സിനിമയിലും സ്വര്‍ണക്കടത്ത് പണമുണ്ട്, ബിഗ് ബജറ്റ് ചിത്രങ്ങളെ കുറ്റപ്പെടുത്തി സിയാദ് കോക്കര്‍!!

നിയന്ത്രണം വിട്ട് ജെസിബി; എതിര്‍ദിശയിലെത്തിയ ബൊലേറോയെ ഇടിച്ചുതെറിപ്പിച്ചുനിയന്ത്രണം വിട്ട് ജെസിബി; എതിര്‍ദിശയിലെത്തിയ ബൊലേറോയെ ഇടിച്ചുതെറിപ്പിച്ചു

 കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി യുഎൻ, ആക്രമണത്തിന് പദ്ധതി കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി യുഎൻ, ആക്രമണത്തിന് പദ്ധതി

English summary
The first prize of the Karunya lottery drawn last day was Rs 80 lakh for a lorry driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X