Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികളാണെന്ന് പറഞ്ഞ് വീട്ടുജോലിക്കെത്തി; കമിതാക്കള്‍ മോഷ്ടിച്ചത് 5 ലക്ഷം രൂപയുടെ സാധനം; ഒടുവില്‍!

ദമ്പതികൾ ആണെന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടുജോലിക്ക് നിൽക്കുകയായിരുന്നു.

Lovers

ആലപ്പുഴ: പലതരം തട്ടിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. നല്ല വേഷം ധരിച്ച് വളരെ മാന്യമായി പെരുമാറി മറ്റുള്ളവരുടെ വിശ്വാസമൊക്കെ നേടിയെടുത്ത് വലിയ രീതിയിൽ തട്ടിപ്പ് നടത്തുന്ന ആളുകൾ ഉണ്ട്.

ആദ്യ കാഴ്ചയിൽ ആർക്കും ഒരു സംശയവും തോന്നില്ല. ഇപ്പോൾ അത്തരം ഒരു തട്ടിപ്പാണ് നടന്നിരിക്കുന്നത്. ദമ്പതികളായി വേഷം കെട്ടിയ കമിതാക്കളാണ് മോഷണകേസിൽ അറസ്റ്റിലായത്. ഇവരെക്കുറിച്ച് ആർക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുകയായിരുന്നു.

ഇവർ ദമ്പതികളല്ലെന്നും അങ്ങനെ അഭിനയിക്കുകയായിരുന്നുവെന്നും മനസ്സിലായി. ഇതോടെയാണ് ഇവരുടെ തട്ടിപ്പ് പുറത്താവുന്നത്

ദമ്പതികൾ ആണെന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടുജോലിക്ക് നിൽക്കുകയായിരുന്നു. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി തോട്ടപ്പിള്ളി വീട്ടിൽ ജോലിക്കു നിന്നിരുന്ന കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജാ ബിനോയ് (43) എന്നിവരാണ് പിടിയിലായത്. സ്വർണമാല, ഗ്യാസ് കുറ്റികൾ, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ, മൂന്ന് ലാപ്പ് ടോപ്പ് , ഓടിന്റെയും മറ്റും പാത്രങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയതെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു.

പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കുന്ന ഭർതൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടു ജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്ര പരസ്യം കൊടുത്തിരുന്നു. പത്രപരസ്യം കണ്ട് ബന്ധപ്പെട്ട ജിജോയും സുജയും ദമ്പതികളാണെന്ന് പറഞ്ഞായിരുന്നു 2021 നവംബർ മാസം മുതൽ ഷിജി ജിനേഷിന്റെ വീട്ടിൽ താമസിച്ചു വരുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭർത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടിൽ എത്തിയപ്പോഴാണ് സ്വർണവും സാധനങ്ങളും നഷ്ടമായത് അറിഞ്ഞത്.

എന്നാൽ സംഭവം കണ്ടെത്തുന്നതിന് മുമ്പ് ഇവരെ ആർക്കും സംശയമുണ്ടായിരുന്നു. പിന്നീടാണ് രണ്ടുപേരും ദമ്പതികളല്ലെന്ന് തിരിച്ചറിയുന്നത്.
അറസ്റ്റിലായ പ്രതികൾ മോഷണ മുതൽ വിറ്റുകിട്ടിയ തുക കുടുംബാവശ്യങ്ങൾക്കും സ്‌കൂട്ടർ വാങ്ങുന്നതിനും മറ്റുമായി ചെലവഴിച്ചതായാണ് സൂചന. മോഷണ മുതലുകളിൽ സ്വർണ്ണം, പണയം വച്ച മാരാരിക്കുളത്തുള്ള സ്വകാര്യ ഫൈനാൻസിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+