കെഎസ്‌യു പ്രസിഡന്റിനെ വേദിയിൽ കയറ്റിയില്ല, ഭാരത് ജോഡോയിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്തിനെ പോലീസ് തടഞ്ഞതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടക്കം പ്രകോപിച്ചത്. അടൂരിലാണ സംഭവം.
രാഹുൽ ഗാന്ധിക്ക് സമീപം വേദിയിലേക്ക് പോകാൻ അഭിജിത്ത് നീങ്ങിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വേദിയിലേക്ക് നടന്ന അഭിജിത്തിനെ പോലീസ് തടഞ്ഞു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം ഉന്തും തള്ളുമായി മാറുകയായിരുന്നു.

അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി.ഭാരത് ജോഡോ യാത്ര നഗരത്തിൽ വലിയ ഗതാഗത സ്തംഭനം ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.ഗതാഗതതടസ്സം ഒഴിവാക്കാൻ ഭാരത് ജോഡോയാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നാളെ വിഷയം പരിഗണിക്കും.
ഭാരത് ജോഡ്ഡോ യാത്രയ്ക്ക് പോലീസ് നൽകുന്ന സുരക്ഷയ്ക്ക് വേണ്ടി പണം ഈടാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ അടക്കമുള്ള നേതാക്കളെ എതിർ കക്ഷിയാക്കിയാണ് ഹർജി. ഡിജിപിയുടെ അനുമതി തേടിയ ശേഷമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര തുടങ്ങിയതെന്നാണ് കോൺഗ്രസ് വിശദീകരണം. രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ മാത്രമാണ് യാത്ര. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് ബദൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
വിവിഐപികൾക്കായി മണിക്കൂറുകൾ ഗതാഗതം തടയുന്ന നാടാണിത്. കർഷക സമരകാലത്ത് ഒന്നര വർഷം ദില്ലി-ഹരിയാന അതിർത്തി റോഡ് അടച്ചിട്ടു. ജോഡോ യാത്ര ദേശീയ പ്രക്ഷോഭമാണ്. ജനങ്ങൾ യാത്രയുമായി സഹകരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഹൈക്കോടതി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം അവസാനിച്ചു.രാവിലെ ആറരക്ക് ചേർത്തല എക്സ്റേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ആദ്യഘട്ട യാത്ര പത്തിന് കുത്തിയതോട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. രണ്ട് മണിക്ക് തുറpleaവൂരിലെ കയർ മേഖലയിലെത്തി. വൈകിട്ട് നാലിന് ആരംഭിച്ച രണ്ടാം ഘട്ട യാത്ര അരൂരിൽ അവസാനിച്ചു. യാത്ര നാളെ എറണാകുളം ജില്ലയിൽ പര്യടനം തുടങ്ങും. 22ന് ഉച്ചയ്ക്കു ശേഷം പദയാത്ര തൃശൂർ ജില്ലയിൽ പ്രവേശിക്കും












Click it and Unblock the Notifications