ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മോഷണം; മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അടക്കം 2 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കുപ്രസിദ്ധ മോഷ്ടാവും അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ കായംകുളം മണ്ഡലം സെക്രട്ടറിയായിരുന്ന സഫറുദ്ദീന്‍, സ്‌പൈഡര്‍ സുനില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് രണ്ട് പേരും അറസ്റ്റിലായത്.

250 രൂപയ്ക്ക് മിമിക്രി കളിച്ച് നടന്ന ദിലീപ്..മനുഷ്യനെന്ന നിലയിൽ ദിലീപ് അമ്പേ പരാജയം';അഡ്വ സുധ ഹരിദ്വാർ250 രൂപയ്ക്ക് മിമിക്രി കളിച്ച് നടന്ന ദിലീപ്..മനുഷ്യനെന്ന നിലയിൽ ദിലീപ് അമ്പേ പരാജയം';അഡ്വ സുധ ഹരിദ്വാർ

കോണ്‍ഗ്രസ് മുന്‍ ജില്ലാ കമ്മിറ്റി അംഗം കൃഷ്ണപുരം കറുകതറയില്‍ കെ.എം.ബഷീറിന്റെ വീട് കുത്തി തുറന്ന് മോഷ്ടിക്കുകയായിരുന്നു. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് പ്രതികള്‍ മോഷണം നടത്തിയത്.

kerala

ദിവസങ്ങള്‍ക്ക് മുമ്പ് ബഷീറിന്റെ ബന്ധു വീട് തുറന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്ത് നിന്ന് കുറ്റിയിട്ട അവസ്ഥയിസലായിരുന്നു. തുടര്‍ന്നാണ് അടുക്കള വാതില്‍ കുത്തിത്തുറന്നത് കണ്ടത്. വീടിന്റെ അലമാര പൊളിച്ച നിലയിസലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ അന്വേഷണം ആരംഭിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്.

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

സ്‌പൈഡര്‍ സുനില്‍ ആണ് വീട് കുത്തി തുറന്ന് മോഷണം നടത്തിയത്. 25 പവനും പണവും ഇവിടെ നിന്നും മോഷ്ടിച്ചു. കോണ്‍ഗ്രസ് കായംകുളം മണ്ഡലം സെക്രട്ടറിയായിരുന്ന സഫറുദ്ദീന്‍ ആണ് സ്വര്‍ണ്ണം വില്‍ക്കുവാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് കായംകുളത്ത് തന്നെ നാല് മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓച്ചിറ, വള്ളിക്കുന്നം മേഖലകളിലും ഇവര്‍ക്കെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ട്.

English summary
Theft at Congress leader's house; 2 persons including former Youth Congress leader were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X