Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം വ‍ഴി ചോദിച്ചു... പിന്നീട് കണ്ണില്‍ മുളകു പൊടി വിതറി, സ്വര്‍ണമാല കവര്‍ന്നു, സംഭവം ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍: ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം ആദ്യം വഴി ചോദിച്ച ശേഷം യുവാവിന്‍റെ കണ്ണില്‍മുളകുപൊടി വിതറി മര്‍ദിച്ച ശേഷം സ്വര്‍ണം മാല കവര്‍ന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര വടക്കുംമുറിയില്‍ ശ്രീകാര്‍ത്തികയില്‍ കരുണാകരന്‍ നായരുടെ മകന്‍ ഗണേശ് കെ. നായര്‍ (39) ന്റെ കഴുത്തില്‍ ധരിച്ചിരുന്ന എട്ടര പവന്‍ തൂക്കമുള്ള സ്വര്‍ണ മാലയാണ് അപഹരിച്ചത്.

ബുധനാ‍ഴ്ച രാത്രി പത്തോടെ പെണ്ണുക്കര മാര്‍ത്തോമ്മാ പള്ളിക്കു സമീപത്തുള്ള വിജനമായ പ്രദേശത്തു വെച്ചായിരുന്നു സംഭവം. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഗണേശന്‍ ശാരിരിക അവശതകളെ തുടര്‍ന്നു നാട്ടിലെത്തിയതാണ്. വൈക്കത്തെ ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയിലെ ചികിത്സയില്‍ കഴിയുകയാണ്. അവിടെ പോയി തിരികെ വീട്ടിലേക്കു മടങ്ങി വരുന്ന വഴി പെണ്ണുക്കര ഗവ. യു.പി സ്‌കൂളിനു സമീപത്തു വെച്ചു ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ മുളക്കുഴപെരിങ്ങാലയിലേക്കുള്ള വഴി ഏതാണെന്നു ചോദിച്ചു മനസിലാക്കിയിരുന്നു.

Alappuzha

അതു പറഞ്ഞു കൊടുത്ത ശേഷം മുന്നോട്ടു പോയ ഗണേശന്റെ പിന്നാലെ ഇവരും വരുകയായിരുന്നു. അര കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അവര്‍ മുളകുപൊടി കണ്ണില്‍ വിതറിയ ശേഷം പുറത്ത് തൊഴിച്ച് താഴെ വീഴ്ത്തി. തുടര്‍ന്നാണ് മാല കവരുന്നത്. മോഷ്ടാക്കളെ കണ്ടാലറിയാവുന്നവരാണ്. പരുക്കേറ്റ ഗണേശനെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ചെങ്ങന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ പല ക്ഷേത്രങ്ങളില്‍ നിന്നും പള്ളികളിലും നിന്നും കാണിക്ക വഞ്ചികളും ക‍ഴിഞ്ഞ ദിവസം മോഷണം പോയതായി നാട്ടുകാര്‍ പറഞ്ഞു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+