ആലപ്പുഴയിലും, കൊല്ലത്തും വിലസിയ കള്ളനെ ആലപ്പുഴ നോർത്ത് പോലീസ് പിടികൂടി; പിടിയിലായത് കാണിക്കവഞ്ചി മോഷണ കേസിലെ പ്രതി ഷാജഹാൻ
ആലപ്പുഴ: ആലപ്പുഴ ചാത്തനാട് ക്രിസ്ത്യൻ പള്ളിക്കു സമീപം ഉള്ള കുരിശടിക്കു മുൻപിൽ വെച്ചിരുന്ന കാണിക്കവഞ്ചി കുത്തിപൊളിച്ചു പണം കവർന്ന കേസിലെ പ്രതിയെ ആലപ്പുഴ നോർത്ത് പോലീസ് പിടികൂടികൊല്ലം സ്വദേശിയും ഇപ്പോൾ ആലപ്പുഴ പങ്കജ് തിയേറ്റർനു പിറകുവശം തൈപറമ്പിൽ വീട്ടിൽ താമസിക്കുന്ന ഷാജഹാൻ(50)ആണ് പിടിയിലായത്.
നിരവധി മോഷണ കേസുകളിലെ പ്രതി യാണ് പിടിയിലായ ഷാജഹാൻ. ആറ് മാസം മുൻപ് വഴിചേരി മുസ്ലിം പള്ളിയിലെ കാണിക്ക വഞ്ചി കുത്തിപൊളിച്ചതിനു അറസ്റ്റിലായി ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാണ് വീണ്ടും മോഷണം നടത്തിയത്. മോഷ്ടിച്ച സൈക്കിൾ ഉപയോഗിച്ച് രാത്രി കാലങ്ങളിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.

ആലപ്പുഴയിൽ കൂടാതെ കൊല്ലത്തും ഷാജഹാനു എതിരെ കേസുകൾ നിലവിലുണ്ട്. പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണ്. ആലപ്പുഴനോർത്ത് സി ഐ രാജ്‌കുമാർ ന്റെ നേതൃത്വത്തിൽ എസ് ഐ വിബിൻ ദാസ്, എസ് ഐ രാജു, ബിനു, സലിം സതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications