Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേര്‍ത്തലയെ വിറപ്പിച്ച് കള്ളന്‍; ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വര്‍ണ മാലയും വളയും മുറിച്ചെടുത്തു

ആലപ്പുഴ: ചേര്‍ത്തല നഗരത്തിനടുത്ത് കളവംകോടം പ്രദേശത്ത് മോഷണ പരമ്പര. ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വര്‍ണമാലയും വളയും മോഷ്ടിച്ചു. സമീപ പ്രദേശത്തെ അഞ്ചോളം വീടുകളില്‍ മോഷണമുണ്ടായി. വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് കള്ളന്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് കള്ളന് അകത്ത് കടന്നത്. മാലയും വളയും എന്തോ ഉപകരണം കൊണ്ട് മുറിച്ചെടുക്കുകയായിരുന്നു. സമീപത്തെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്തേക്ക് കയറിയത്. കിടപ്പുമുറിയില്‍ കിടന്നുറങ്ങുന്ന യുവതിയുചെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് കള്ളന്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കള്ളന്റേതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

thief

അതേസമയം, കായംകുളം പെരിങ്ങാല ചക്കാല കിഴക്കതില്‍ വീട്ടില്‍ ഹരിദാസിന്റെ വീട്ടില്‍ നിന്നും 50 പവന്‍ സ്വര്‍ണ്ണവും 2 ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് കുപ്രസിദ്ധ മോഷ്ടാവായ ഇസ്മായില്‍ (30) പൊലീസ് അറസ്റ്റ് ചെയ്തു. സന്ധ്യാ സമയത്ത് വീട്ടുകാര്‍ രണ്ട് വീടുകള്‍ക്കപ്പുറമുള്ള വീട്ടില്‍ ഓണ പരിപാടി കാണാനായി പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കവര്‍ന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണ കേസില്‍ റിമാന്റില്‍ കഴിഞ്ഞു വന്നിരുന്ന ഇസ്മായില്‍ ഈ മാസം രണ്ടിന് യില്‍ പുറത്തിറങ്ങിയ ശേഷം മൂന്നാം തീയതിയില്‍ പത്തനംതിട്ടയിലുള്ള പെണ്‍ സുഹൃത്തിനെ കാണാനെത്തുകയും തുടര്‍ന്ന് പത്തനാപുരത്ത് നിന്ന് ഒരു സ്‌കൂട്ടര്‍ മോഷണം ചെയ്‌തെടുത്ത് ആ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കായംകുളത്തെത്തി ആളില്ലാതിരുന്ന വീട് നോക്കിയാണ് മോഷണം നടത്തിയത്.

പിന്നീട് അടൂര്‍ ഭാഗത്തേക്ക് പോയ ഇയാള്‍ സ്‌കൂട്ടര്‍ അടൂരില്‍ ഉപേക്ഷിച്ച ശേഷം ബസില്‍ കോഴിക്കോട്ടേക്ക് പോവുകയും അവിടെ ഒരു ലോഡ്ജില്‍ താമസിച്ചു വരികയും, പിന്നീട് മോഷണ സ്വര്‍ണ്ണം വില്‍ക്കാന്‍ കണ്ണൂര്‍ ഠൗണിലുള്ള ഒരു ജ്യൂവലറിയിലെത്തിയപ്പോഴാണ് കണ്ണൂര്‍ ഠൗണ്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്. കണ്ണൂരിലുള്ള ഒരു സ്ഥാപനത്തില്‍ പണയം വെച്ചതും, ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ സൂക്ഷിച്ചിരുന്നതു മുള്‍പ്പെടെ മുഴുവന്‍ സ്വര്‍ണ്ണവും പണവും പോലീസ് കണ്ടെടുത്തു.

പ്രത്യക്ഷ തെളിവുകളോ സി.സി.ടി.വി. ദൃശ്യങ്ങളോ ഇല്ലാതിരുന്ന ഈ കേസില്‍ അന്വേഷണം നടത്തി വരവെയാണ് ഇസ്മായില്‍ പിടിയിലായത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇസ്മായില്‍ ആദ്യമായാണ് ആലപ്പുഴ ജില്ലയില്‍ മോഷണ കേസില്‍ പിടിയിലാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+