ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളെ ശാഖകളിൽ അയക്കുന്ന രക്ഷിതാക്കൾ അഭിമന്യുവിന്റെ ശരീരത്തിലെ മുറിവ് കാണണം: തോമസ് ഐസക്

Google Oneindia Malayalam News

ആലപ്പുഴ: വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട് സന്ദർശിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്. ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണ് വള്ളികുന്നത്ത് നടന്നത് എന്ന് തോമസ് ഐസക് ആരോപിച്ചു.

തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' സഖാവ് അഭിമന്യുവിന്റെ വീട് സന്ദർശിച്ചിരുന്നു. വാക്കുകൾക്ക് വിവരിക്കാവുന്നതല്ല ആ കുടുംബത്തിന്റെയും നാടിന്റെയും വേദനയും രോഷവും. അഭിമന്യുവിന്റെ ജ്യേഷ്ഠൻ അനന്തുവിനെ ലക്ഷ്യമിട്ട് ഒരു വർഷം മുമ്പ് ഈ വീട് ആർഎസ്എസുകാർ ആക്രമിച്ചിരുന്നു. ആ സംഭവത്തിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ ആക്രമണവും കൊലപാതകവും. കൊല നടത്താൻ ആർഎസ്എസുകാർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ആഴവും ഭീകരതയും അഭിമന്യുവിന്റെ ശരീരത്തിലേൽപ്പിച്ച മുറിവിൽ നിന്ന് വ്യക്തമാണ്. കൌമാര പ്രായക്കാരനാണ് കൊലയാളി.

isaac

ഈ പ്രായത്തിൽ ഒരാൾക്ക് ഒരു കൊച്ചുകുട്ടിയുടെ ദേഹത്ത് ഇത്ര ആഴത്തിലൊരു മുറിവുണ്ടാക്കാനുള്ള മനോധൈര്യം ഉണ്ടാകണമെങ്കിൽ, ആർഎസ്എസ് ശാഖകൾ എത്രമാത്രം ക്രിമിനൽ പരിശീലനമാണ് കൊടുക്കുന്നത് എന്നാലോചിക്കൂ. മനുഷ്യത്വം മുഴുവൻ ഊറ്റിയെടുത്ത് ചെറുപ്പക്കാരെ പക്കാ ക്രിമിനലുകളാക്കുകയാണവിടെ. എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ ശാഖകളിൽ പറഞ്ഞയയ്ക്കുന്ന രക്ഷിതാക്കൾ അഭിമന്യുവിന്റെ ശരീരത്തിലെ മുറിവ് കണ്ടിരിക്കണം.

ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണ് വള്ളികുന്നത്ത് നടന്നത്. ഡിവൈഎഫ്ഐക്കാരനായ ജ്യേഷ്ഠന്റെ ജീവനെടുക്കാൻ തീരുമാനിച്ച കൊലയാളികളുടെ കൈകളിലകപ്പെട്ടത് പത്താംക്ലാസുകാരനായ അനുജൻ. കൊല്ലപ്പെട്ടവന്റെ രാഷ്ട്രീയമല്ല, കൊലയാളികളുടെ രാഷ്ട്രീയമാണ് പ്രതിക്കൂട്ടിൽ. അതിനെ തുറന്നെതിർക്കാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും മുന്നിട്ടിറങ്ങേണ്ടതാണ്. നിർഭാഗ്യവശാൽ ആ പട്ടികയിൽ കോൺഗ്രസോ യുഡിഎഫോ ഒന്നുമില്ല.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ആർഎസ്എസിന്റെ ക്രൂരതയ്ക്കു നേരെ വിരൽ ചൂണ്ടാനുള്ള ധൈര്യവും ചങ്കൂറ്റവും നിർഭാഗ്യവശാൽ പല മുഖ്യധാരാ മാധ്യമങ്ങൾക്കുമില്ല. ഈ മൌനവും ഒളിച്ചു കളിയും കൊലയാളികൾക്കുള്ള പ്രോത്സാഹനമാണെന്ന് പറയാതെ വയ്യ. ഇതിനി ആവർത്തിക്കാനാവില്ല. കൊലയാളികളെ പിടികൂടാൻ പോലീസ് ഊർജിതമായി ശ്രമിക്കുന്നുണ്ട്. പലരും അറസ്റ്റിലായിക്കഴിഞ്ഞു. അവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കും എന്നും ഉറപ്പു വരുത്തണം. അതോടൊപ്പം കൊലക്കത്തിയേന്തി അഴിഞ്ഞാടുന്ന ആർഎസ്എസിനെ നിലയ്ക്കു നിർത്താൻ ബഹുജനങ്ങളെ അണിനിരത്തി, ശക്തമായ പ്രതിരോധത്തിന് സിപിഐഎം നേതൃത്വം നൽകും''.

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

English summary
Thomas Isaac visited Abhimanyu's house at Vallikunnam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X