ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ സിപിഎം നേതാക്കളുടെ വീടിന് നേരെ കല്ലേറ്; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

ആലപ്പുഴ: സിപിഎം നേതാക്കളുടെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാരാരിക്കുളത്തെ കഞ്ഞിക്കുഴിയിലാണ് സംഭവം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍ക്കാട് ലോക്കല്‍ സെക്രട്ടറി എം സന്തോഷ് കുമാറിന്റെയും വീടിന് നേരെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ മാരാരിക്കുളം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

cpm

ഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെ; മാതാപിതാക്കളെ സന്ദർശിച്ച് ഷാഫി പറമ്പിൽഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെ; മാതാപിതാക്കളെ സന്ദർശിച്ച് ഷാഫി പറമ്പിൽ

പ്രതികളില്‍ ഒരാള്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. ഇയാളെ രണ്ട് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഭിന്നത വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റുമായി ശത്രുതയുള്ള നേതാക്കളുടെ വീട്ടില്‍ കല്ലെറിയുകയായിരുന്നു.

ട്രഷറി നിക്ഷേപം സുരക്ഷിതം; എല്ലാ ട്രെഷറികളും ആധുനികവത്കരിക്കുമെന്നും തോമസ് ഐസക്ട്രഷറി നിക്ഷേപം സുരക്ഷിതം; എല്ലാ ട്രെഷറികളും ആധുനികവത്കരിക്കുമെന്നും തോമസ് ഐസക്

ഇപ്പോള് കല്ലേറിനിരയായ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പിന്നാലെ താക്കീത് ചെയ്ത് വിടുകയായിരുന്നു. ആ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിന് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

വൻ ലഹരിവേട്ട ;അരലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽവൻ ലഹരിവേട്ട ;അരലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ

എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല; കെഎസ്ആർടിസിക്ക് പുതിയ പുനരുദ്ധാരണ പാക്കേജുമായി സർക്കാർഎം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല; കെഎസ്ആർടിസിക്ക് പുതിയ പുനരുദ്ധാരണ പാക്കേജുമായി സർക്കാർ

കൊവിഡ്; ചാലക്കുടിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.. വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടുംകൊവിഡ്; ചാലക്കുടിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.. വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടും

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
Three CPM activists detained for throwing stones at CPM leaders' house in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X