• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എഫ്‌ഐഐ പ്രവര്‍ത്തകരെ വെട്ടിയ കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

  • By News Desk

വള്ളികുന്നം: ഏരിയ കമ്മിറ്റി അംഗം ഉള്‍പ്പെടെ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുമിത്ത് എന്ന് വിളിക്കുന്ന ആകാശ്(24), കണ്ണന്‍(23), ഇയാളുടെ സഹോദരന്‍ ഗോകുല്‍(21) എന്നിവരെയാണ് വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം കടുവിനാല്‍ രാകേഷ്(23), ബൈജു(24), കളത്തില്‍ വീട്ടില്‍ വിഷ്ണു(22) എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

പിടിയിലായ മൂന്ന് പേരും മറ്റ് നിരവധി കേസിലും പ്രതികളാണ്. പാവുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കൊലപാതകം, കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ വധശ്രമകേസിലും വള്ളിക്കുന്നം തന്നെ മറ്റ് നിരവധി കേസിലും പ്രതികളാണ്. എസ്‌ഐ സുനുമോനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വ്യാഴ്ച്ചയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. രാത്രി 9 മണിക്ക് ഒന്‍പതോടെ പള്ളിവിള ജങ്ഷന് സമീപത്തായിരുന്നു സംഭവം. സുഹൃത്തക്കളായ മൂന്ന് പേരും വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴിയെന്ന് പൊലീസ് വ്യക്തമാക്കി.

വേട്ടറ്റേതില്‍ രാകേഷ് ഇപ്പോഴും കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ കൈപത്തിയില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു. മറ്റ് രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മൂന്ന് വീടുകള്‍ക്കും നേരെ ആക്രമണം ഉണ്ടായിരുന്നു.

എന്നാല്‍ സംഭവത്തിനിടെ മോഷണം നടന്നതായും പരാതിയുണ്ട്. അറസ്റ്റിലായ സുമിത്തിന്റെ വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഒന്നര പവന്റെ സ്വര്‍ണ്ണമാലയും 30000 രൂപയും അക്രമിസംഘം അപഹരിച്ചുവെന്നാണ് പരാതി. ഒപ്പം ഇടയശ്ശേരിയില്‍ ശശിയുടെ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റില്‍ കല്ലെറിയുകയും അടിക്കുകയും ചെയ്തു. ബൈക്കിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംഘമാണ് അക്രമം നടത്തിയതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.

വീടുകള്‍ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് ഇതുവരേയും അറസറ്റ് ചെയ്തിട്ടില്ല. ഇതിനെിരേയും പ്രതിഷേധം ശക്തമാവുന്നുണ്ട്.

കേന്ദ്ര ക്യാബിനറ്റ് യോഗം ; ചരിത്രപരമായ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത, ചര്‍ച്ചയക്ക് നിരവധി വിഷയങ്ങള്‍

ഉത്ര വധം; മൊഴി കൊടുക്കാന്‍ പോയപ്പോള്‍ സൂരജ് നേരെ മുന്നില്‍, അറിയുമോ എന്ന ചോദ്യം;വാവാ സുരേഷ് പറയുന്ന

ഉത്ര കൊലപാതകം; സൂരജിനെ പൂട്ടി നിർണായക മൊഴി!! ആദ്യം അറിയിച്ചു.. സഹോദരിയും അമ്മയും

കോണ്‍ഗ്രസിന് പുതിയ ടീം; ജനകീയനായി സുര്‍ജേവാല; ഔട്ടായി കോണ്‍ഗ്രസിലെ ഈ നേതാവ്

English summary
Three RSS Workers Arrested In Attack Against Sfi Activists In vallikunnam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more