ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് കാലത്തെ ദുരിതമകറ്റാന്‍ 'കനിവ്' പദ്ധതിയുമായി തൃക്കുന്നപ്പുഴ പഞ്ചായത്ത്

Google Oneindia Malayalam News

ആലപ്പുഴ: കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധി ജീവിതങ്ങള്‍ക്ക് കനിവ് പദ്ധതിയിലൂടെ സാന്ത്വനമേകി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങളുടെയും സുമനുസുകളുടെയും സഹായത്തോടെ കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്കും പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ അടക്കമുള്ളവര്‍ക്കും വേണ്ട സഹായങ്ങള്‍ എത്തിക്കാനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്കുള്ള സഹായങ്ങള്‍ എത്തിക്കാനുമെന്ന ലക്ഷ്യത്തോടെയാണ് കനിവ് പദ്ധതി നടപ്പിലാക്കുന്നത്.

alappuzha

പി.പി.ഇ. കിറ്റുകള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, കിടപ്പു രോഗികള്‍ക്കാവശ്യമായ ബെഡുകള്‍, ഡയപ്പറുകള്‍, ഭക്ഷ്യ കിറ്റുകള്‍, ജനകീയ ഭക്ഷണ ശാലയിലേക്ക് ആവശ്യമുള്ള അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍, മറ്റ് പഠന സാമഗ്രഹികള്‍, തുടങ്ങിയ സഹായങ്ങളാണ് കനിവ് പദ്ധതിയിലൂടെ നല്‍കുന്നത്.

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

ദുരിതകാലത്ത് സഹജീവികള്‍ക്ക് തണലേക്കുന്നതിനുള്ള ഗ്രാമപഞ്ചായത്തിന്റെ പരിശ്രമങ്ങള്‍ക്ക് ഒട്ടേറെ പേരുടെ സഹായങ്ങളാണ് എത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാര്‍ പറഞ്ഞു. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് അവ കൈമാറാം. ഫോണ്‍:: 04792966388, 9496331725, 9447115506, 8089892050.
(പി. ആര്‍/ എ. എല്‍.പി/1682) പെരുമ്പളത്തെ കിടപ്പുരോഗികള്‍ക്ക് കൈത്താങ്ങേകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

English summary
Thrikkunnapuzha panchayat with 'Kaniv' project to alleviate the misery of Covid period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X