തൃശൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; ഒടുവില്‍ കയ്യോടെ പൊക്കി പൊലീസ്
ആലപ്പുഴ: തൃശൂര്‍ സ്വദേശിയായ അനീസില്‍ നിന്നും മാരുതി സ്വീഫ്റ്റ് കാര്‍ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് വാഹനം ആവശ്യപ്പെട്ട് എത്തിയ തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി കാറില്‍ നിന്നും അനീസിനെ തട്ടിക്കൊണ്ടു പോയി അന്‍പതിനായിരം രൂപ മോചനദ്രവ്യമായി അവശ്യപ്പെട്ട കേസിലെ പ്രതികള്‍ അറസ്റ്റില്‍ .
കുപ്രസിദ്ധ ഗുണ്ടയും പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ആലപ്പുഴ കലവൂര്‍ വില്ലേജില്‍ പരുത്തിയില്‍ വീട്ടില്‍ സില്‍വന്‍സ്റ്റണ്‍ മകന്‍ ബിനുക്കുട്ടന്‍ എന്ന് വിളിക്കുന്ന ജയ്‌സണ്‍ (26), എറണാകുളം പാറക്കടവ് വില്ലേജില്‍ പള്ളത്ത് കാട്ടില്‍ ഹൗസില്‍ വര്‍ഗ്ഗീസ് മകന്‍ ജീസ് വര്‍ഗ്ഗീസ് (22), പത്തിയൂര്‍ വില്ലേജില്‍ പത്തിയൂര്‍ പടിഞ്ഞാറ് മുറിയില്‍ സീനാസ് മന്‍സിലില്‍ ബാബു മകന്‍ ഹനീഷ് (34) എന്നിവരാണ് അറസ്റ്റിലായത് .

കായംകുളം ഇടശ്ശേരി ജഗ്ഷന് സമീപം വെച്ച് 12.02.2022 തീയതി ഉച്ചക്ക് 01.30 മണിയോടു കൂടിയാണ് സംഘം അനീസിനെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ കരീലക്കുളങ്ങര സി.ഐ. സുധിലാല്‍, കനകക്കുന്ന് സി.ഐ. ജയകുമാര്‍ പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, സബീഷ് , ദീപക്, വിഷ്ണു, ഷാജഹാന്‍, അനൂപ്, അനീഷ്, ശരത്, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് സാഹസികമായി അനീസിനെ രക്ഷപ്പെടുത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
യുവാവിനെ മാരകമായി പരിക്കേല്‍പ്പിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: യുവാവിനെ മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ നാല് യുവാക്കളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ വില്ലേജില്‍ പുലിക്കുഴി തിരുവോണം വീട്ടില്‍ ഷിബു മകന്‍ അശ്വിന്‍(20) കല്ലുവാതുക്കല്‍ വില്ലേജില്‍ പുലിക്കുഴി സുനില്‍ മന്ദിരം വീട്ടില്‍ സുനില്‍ മകന്‍ അഖില്‍ (19), കല്ലുവാതുക്കല്‍ വില്ലേജില്‍ പുലിക്കുഴി കോട്ടൂര്‍ വീട്ടില്‍ ബിജു മകന്‍ വിഷ്ണു (20) കല്ലുവാതുക്കല്‍ വില്ലേജില്‍ പുലിക്കുഴി രാഹൂല്‍ ഭവനത്തില്‍ രവികുമാര്‍ മകന്‍ ഗോകുല്‍ (19) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. കല്ലുവാതുക്കല്‍ വില്ലേജില്‍ വേളമാനൂര്‍ ചേരിയില്‍ തൊളിക്കോട് ചരുവിള വീട്ടില്‍ അനില്‍കുമാര്‍ മകന്‍ അഖില്‍ (27) ആണ് ഗുരുതരമായി പരിക്കേറ്റത്. 11.02.2022 രാത്രി 08.30 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന അഖിലിനെ പുലിക്കുഴി ഭാഗത്ത് വച്ച് തടഞ്ഞ് നിര്‍ത്തി നാല്‍വര്‍ സംഘം ആക്രമിക്കുകയായിരുന്നു. തലയുടെ പുറകുവശം കമ്പുകൊണ്ട് അടിച്ചതില്‍ വച്ച് നിലത്തുവീണ അഖിലിനെ ചവിട്ടുകയും കല്ലുകൊണ്ട് മൂക്കില്‍ ഇടിച്ചതില്‍ വച്ച് മൂക്കിന്റെ അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഖിലിന്റെ പരാതിയില്‍ പാരിപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളുടെ അറസ്റ്റ്. ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം പാരിപ്പള്ളി ഐഎസ്എച്ച്ഒ അല്‍ജബ്ബര്‍ എ യുടെ നേതൃത്വത്തില്‍, എസ്സ്.ഐ മാരായ അനുരൂപ് എസ്., ജയിംസ് സി.പി.ഒ മാരായ ശ്രീകുമാര്‍, സുബാഷ് എന്നിരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍
കൊല്ലം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യ പ്രതി കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കല്‍ കളിയ്ക്കല്‍ കടപ്പുറത്ത് നിന്നും കണ്ണനല്ലൂര്‍ ഇ.എസ്.ഐയ്ക്ക് സമീപം കുരുശടി മുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന അബ്ദുള്‍ റഹീം മകന്‍ ഷാനവാസ് (39) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
ക്ലബ്ബില്‍ മദ്യപിച്ച് കളിക്കാന്‍ വന്നതിനെ ചോദ്യം ചെയ്ത യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിനാണ് അറസ്റ്റ്. തെറ്റിച്ചിറയുളള ആര്‍ടസ് ആന്റ് സ്പോര്‍ട്‌സ് ക്ലബ്ബില്‍ രാത്രിയില്‍ (11.02.2022) 10.30 മണിയോടെ യുവാക്കളടങ്ങിയ സംഘം മദ്യപിച്ച് എത്തുകയും ഇതിനെ ചോദ്യം ചെയ്യ്ത ക്ലബ്ബ് ഭാരവാഹിയായ ശ്യാം കളിക്കാന്‍ അനുവദിക്കില്ലായെന്ന് അറിയിക്കുകയും ചെയ്തു.
ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ശ്യാമിനെ ആക്രമിക്കുകയും കൈവശമിരുന്ന കത്തി കൊണ്ട് ഇവര്‍ അജ്മല്‍ ഖാന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. പരിക്കേറ്റ അജ്മല്‍ഖാന്‍ കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഘത്തിലെ മൂന്ന് പേരെ കിളികൊല്ലൂര്‍ പോലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയിരുന്നു.












Click it and Unblock the Notifications