തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും; വെള്ളാപ്പള്ളിയെ തള്ളി തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി. ഇന്ന് ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് എൻ ഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യം ഉയർന്നത്. എസ്എൻഡിപി ഭാരവാഹികൾ മത്സരിക്കരുതെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് യോഗത്തിന് ശേഷം തുഷാർ വ്യക്തമാക്കി.
എസ്എൻഡിപി ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സംഘടന ഒരു പാർട്ടിയുടെയും വാലും ചൂലും അല്ലെന്നും തുഷാർ പറഞ്ഞു. അഞ്ചു സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാത്ഥികളെ തീരുമാനിക്കാൻ അഞ്ചംഗ സമിതിയെ ഇന്നത്തെ യോഗം ചുമതലപ്പെടുത്തി.

എൻഎസ്.എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെ സഹായം ബി.ഡി.ജെഎസിന് ലഭിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് എസ്.എൻ ഡി.പി ഉൾപ്പെടെയുള്ള സമുദായ സംഘടനകളുമായി കൂടി ആലോചിക്കും. എന്നാൽ ബി.ഡി.ജെഎസ് എസ്.എൻ ഡി.പിയുടെ പോഷക സംഘടനയല്ലെന്നും തുഷാർ വെള്ളാപ്പള്ളി തുറന്നടിച്ചു












Click it and Unblock the Notifications