Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൊറോണ, ഇന്ന് 10 കേസുകള്‍, 9 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 133 കൊവിഡ് കേസുകളില്‍ 10 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. കൂടാതെ ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരെ മൂന്നുപേരെ ഹരിപ്പാട് ആശുപത്രിയിലും ഏഴുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ 92പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട് .ഇതുവരെ 85പേര്‍ രോഗമുക്തരായി. രോഗികളുടെയും രോഗമുക്തരായവരുടെയും വിവരങ്ങള്‍ ഇങ്ങനെ,

covid

1,2,3&4.ചെന്നൈയില്‍ നിന്നും18/6ന് സ്വകാര്യവാഹനത്തില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശികളായ അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ കുടുംബം

Recommended Video

cmsvideo
    അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

    5.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ് .

    6.തമിഴ്നാട്ടില്‍ നിന്നും 3/6ന് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 57വയസുള്ള കഞ്ഞിക്കുഴി സ്വദേശി

    7.കുവൈറ്റില്‍ നിന്നും 11/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്

    8.കുവൈറ്റില്‍ നിന്നും 11/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള പുന്നപ്ര സ്വദേശി .

    9.ദുബായില്‍ നിന്നും 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ് .

    10 ബഹറിനില്‍ നിന്നും 6/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ്

    ജില്ലയില്‍ ഇന്ന് ഒമ്പത് പേര്‍ രോഗമുക്തരായി
    1. കുവൈത്തില്‍ നിന്ന് വന്ന മുളക്കുഴ സ്വദേശി
    2. ബോംബെയില്‍ നിന്ന് വന്ന അമ്പലപ്പുഴ സ്വദേശി
    3. ദുബായില്‍ നിന്നെത്തിയ ചമ്പക്കുളം സ്വദേശി
    4. റഷ്യയില്‍ നിന്നും വന്ന
    മുതുകുളം സ്വദേശി
    5. ബോംബെയില്‍ നിന്ന് വന്ന തകഴി സ്വദേശിനി
    6. കുവൈറ്റില്‍ നിന്നെത്തിയ കുറത്തികാട് സ്വദേശിനി
    7. കുവൈറ്റില്‍ നിന്ന് വന്ന ചേര്‍ത്തല സ്വദേശിനി
    8. അബുദാബിയില്‍ നിന്ന് വന്ന മാരാരിക്കുളം നോര്‍ത്ത് സ്വദേശി
    9. കുവൈറ്റില്‍ നിന്നും വന്ന പാലമേല്‍ സ്വദേശി എന്നിവരാണ് രോഗ മുക്തരായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+