Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആശങ്ക വര്‍ദ്ധിക്കുന്നു, ഇന്ന് കൊറോണ ബാധിച്ചത് 10 പേര്‍ക്ക്, 7 പേര്‍ പ്രവാസികള്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 86 കൊവിഡ് കേസുകളില്‍ 10 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ ഏഴ് പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരല്‍ ആറ് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാല് പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ ദിവസേന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജില്ലയില്‍ ആകെ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 48 ആയി.

alappuzha

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ വിവരങ്ങള്‍ ഇങ്ങനെ, പാണ്ടനാട് സ്വദേശിയായ യുവാവ് 27/5ന് ദുബായിയില്‍ നിന്നും കൊച്ചിയില്‍ എത്തി . ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. മുതുകുളം സ്വദേശിയായ യുവാവ് 17/5ന് അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തി. ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. തഴക്കര സ്വദേശിയായ യുവാവ് 27/5ന് ട്രെയിനില്‍ മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയില്‍ എത്തി. ജില്ലയില്‍ എത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു

മാന്നാര്‍ സ്വദേശിയായ യുവാവ് 14/5ന് കുവൈറ്റ് നിന്നും കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലെ നിരീക്ഷണത്തിന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. മാവേലിക്കര തെക്കേക്കര സ്വദേശിയായ 51വയസുള്ളയാള്‍ കുവൈറ്റില്‍ നിന്നും26/5ന് കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 26/5ന് പൂനയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു .

ഈ വ്യക്തിയോടൊപ്പം പൂനയില്‍ നിന്നും എത്തിയ ബന്ധുവായ പെണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. 26/5ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി , ജില്ലയില്‍ എത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചിങ്ങോലി സ്വദേശിയായ യുവാവ്. കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് വിമാന മാര്‍ഗം26/5ന് എത്തി,, , ജില്ലയില്‍ എത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കടക്കരപ്പള്ളി സ്വദേശിനി. കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് വിമാന മാര്‍ഗം26/5ന് എത്തി,, ജില്ലയില്‍ എത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന മണ്ണഞ്ചേരി സ്വദേശിനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+