ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ഗര്‍ഭിണിയായ യുവതി അടക്കം 11 പേര്‍ക്ക് കൊവിഡ്, രണ്ട് പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 91 കേസുകളില്‍ 11 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്. ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്കാണ് രോഗമുക്തി നേടിയത്. മൈസൂരില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശിയും ദുബായില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശിയുമാണ് രോഗ മുക്തി നേടിയത്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആയി. ആകെ രോഗ വിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 17 ആണ്. രോഗികളുടെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ,

COVID

ഇന്ന് ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതില്‍ 10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്

.1.ദുബായില്‍ നിന്നും 30/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ്

2.ദുബായില്‍ നിന്നും 4/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചമ്പക്കുളം സ്വദേശിയായ യുവാവ്

3.&4 അബുദാബിയില്‍ നിന്നും 31/5ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കുമാരപുരം സ്വദേശികളായ ദമ്പതികള്‍ (64&58വയസ്സ് ).

5.കുവൈറ്റില്‍ നിന്നും 26/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചമ്പക്കുളം സ്വദേശിനിയായ യുവതി

6.അബുദാബിയില്‍ നിന്നും18/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 76വയസുള്ള ബുധനൂര്‍ സ്വദേശിനി.

7.മുംബയില്‍ നിന്നും 24/5ന് സ്വകാര്യ വാഹനത്തില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്

8.അബുദാബിയില്‍ നിന്നും 28/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഗര്‍ഭിണിയായ പുലിയൂര്‍ സ്വദേശിനി

9 & 10 റഷ്യയില്‍ നിന്നും1/6ന് കണ്ണൂര്‍ എത്തി തുടര്‍ന്ന്ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിനിയായ യുവതിയും കൃഷ്ണപുരം സ്വദേശിനിയായ യുവതിയും .എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .

11 അബുദാബിയില്‍ നിന്നും3/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ഓച്ചിറ സ്വദേശിനിയായ യുവതി .പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ക്ഷേത്രം തുറക്കുന്നതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ട, യോഗത്തില്‍ പങ്കെടുത്തത് ഡ്യൂപ്ലീക്കേറ്റ് തന്ത്രിമാര്‍; ബി ഗോപാലകൃഷ്ണന്‍ക്ഷേത്രം തുറക്കുന്നതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ട, യോഗത്തില്‍ പങ്കെടുത്തത് ഡ്യൂപ്ലീക്കേറ്റ് തന്ത്രിമാര്‍; ബി ഗോപാലകൃഷ്ണന്‍

English summary
Today 11 New Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X