• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊറോണ, ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് രോഗം

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 12 പേര്‍ ആലപ്പുഴക്കാര്‍. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും 8 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ 103 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിനിടെ ദുബായില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന കുമാരപുരം സ്വദേശിനിക്ക് രോഗമുക്തി നേടി. ജില്ലയില്‍ നിന്നും ഇതുവരെ 86 പേരാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

1.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46വയസുള്ള മാരാരിക്കുളം സ്വദേശി

cmsvideo
    ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്, കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍ | Oneindia Malayalam

    2.മുംബൈയില്‍ നിന്നും5/6ന് ട്രെയിനില്‍ ആലപ്പുഴ എത്തിതുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവ്

    3,4&5.ചെന്നൈയില്‍ നിന്നും 4/6ന് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നപട്ടണക്കാട് സ്വദേശികളായ അച്ഛനും അമ്മയും പെണ്‍കുട്ടിയും

    6.ബാംഗ്ലൂരില്‍ നിന്നും9/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തൈക്കാട്ടുശേരി സ്വദേശിയായ യുവതി

    7.മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ 12/06 ന് ആലപ്പുഴയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന തൈക്കാട്ടുശേരി സ്വദേശിനിയായ യുവതി

    8.നൈജീരിയയില്‍ നിന്നും 18/6 ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തി ലായിരുന്ന പത്തിയൂര്‍ സ്വദേശിയായ യുവാവ്

    9. മുംബൈയില്‍ നിന്നും 5/6 ന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തി ലായിരുന്ന 47 വയസുള്ള കാര്‍ത്തികപ്പള്ളി സ്വദേശിനി

    10. ദുബായില്‍ നിന്ന് 10/6 ന് കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചേര്‍ത്തല തെക്ക് സ്വദേശിയായ യുവാവ്

    11. കുവൈറ്റില്‍ നിന്നും 11/6 ന് കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്

    12. മുംബൈയില്‍ നിന്നും 10/6 ന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 49 വയസുള്ള കായംകുളം സ്വദേശിനി.

    അതേസമയം, സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    English summary
    Today 12 New Covid Cases Reported In Alappuzha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X