ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ആശങ്ക ഒഴിയുന്നില്ല; 120 പേര്‍ക്ക് കൊവിഡ്, 59 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം..!!!

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 120 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 24 പേര്‍ വിദേശത്തുനിന്നും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 20 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

alappuzha

രോഗ സ്ഥിരീകരണത്തിന്റെ വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ് 19 പേര്‍ രോഗമുക്തരായി. ഡല്‍ഹിയില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശി, കുവൈറ്റില്‍ നിന്നും എത്തിയ രണ്ട് ഭരണിക്കാവ് സ്വദേശികള്‍ , ഷാര്‍ജയില്‍ നിന്നും എത്തിയ രാമങ്കരി സ്വദേശിനി, തമിഴ്നാട്ടില്‍ നിന്നെത്തിയ എരമല്ലൂര്‍ സ്വദേശിനി, ദുബായില്‍ നിന്നെത്തിയ മാരാരിക്കുളം സ്വദേശി, ഛത്തീസ്ഗഡില്‍ നിന്നുമെത്തിയ ചേര്‍ത്തല സ്വദേശി, മുംബൈയില്‍ നിന്നും എത്തിയ കാര്‍ത്തികപ്പള്ളി സ്വദേശിനി, ഹൈദരാബാദില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശി, യുഎഇയില്‍ നിന്നും എത്തിയ മാരാരിക്കുളം സ്വദേശി, ദുബായില്‍ നിന്നും എത്തിയ പള്ളിപ്പുറം സ്വദേശി, മുംബൈയില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന് കായംകുളം സ്വദേശികള്‍ 2 പള്ളിത്തോട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി ഒരു എഴുപുന്ന സ്വദേശി എന്നിവര്‍ രോഗവിമുക്തരായി. കൂടാതെ എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ ജില്ലയിലെ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളും രോഗമുക്തരായിട്ടുണ്ട്.

Recommended Video

cmsvideo
Faisal Fareed Was Acted And Produced Malayalam Movies

അമ്പലപ്പുഴ താലൂക്കിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 15, 19, 21 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയവ -മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

English summary
Today 120 Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X