Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 13 പേര്‍ക്ക് കൊറോണ, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ; ജില്ലയില്‍ 199 രോഗികള്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 13 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. പതിനൊന്നു പേര്‍ വിദേശത്തുനിന്നും ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആകെ 199 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

covid

1.ഖത്തറില്‍ നിന്നും 12/6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവ്.

2.ദമാമില്‍ നിന്നും ജൂണ്‍ 15 ന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെണ്‍മണി സ്വദേശിയായ യുവാവ്.

3.ബഹറിനില്‍ നിന്നും ജൂണ്‍ 23 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള ഭരണിക്കാവ് സ്വദേശി

4. ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 17 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.

5.മുംബയില്‍ നിന്നും ജൂണ്‍ 25ന് ട്രെയിനില്‍ ആലപ്പുഴയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്.

6.ദോഹയില്‍ നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.

7. റിയാദില്‍ നിന്നും ജൂലൈ ഒന്നാം തീയതി കോഴിക്കോട് എത്തി തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 58 വയസുള്ള
ആലപ്പുഴ സ്വദേശിനി.

8.ദമാമില്‍ നിന്നും ജൂലൈ ഒന്നിന് കോഴിക്കോട് എത്തി തുടര്‍ന്ന് അവിടെ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്

9.ഷാര്‍ജയില്‍ നിന്നും ജൂണ്‍ 14 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്.

10.റിയാദില്‍ നിന്നും ജൂണ്‍ 30ന് കൊച്ചിയില്‍ എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന 63 വയസ്സുള്ള വണ്ടാനം സ്വദേശി

11. കുവൈറ്റില്‍ നിന്നും ജൂണ്‍ 30ന് കൊച്ചിയില്‍ എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മാന്നാര്‍ സ്വദേശിയായ യുവാവ്

12. കുവൈറ്റില്‍ നിന്നും ജൂണ്‍ 28ന് തിരുവനന്തപുരത്ത് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന വെളിയനാട് സ്വദേശിയായ യുവാവ്

13. ചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരുന്ന വെണ്‍മണി സ്വദേശിയായ യുവാവിനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+