Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 15 കൊറോണ കേസുകള്‍, ഒരാള്‍ക്ക് സമ്പര്‍ക്കം വഴി, ജില്ലയില്‍ 206 രോഗികള്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 15 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഏഴ് പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ആകെ ചികിത്സയിലായവരുടെ എണ്ണം 206 ആയി. ആലപ്പുഴയില്‍ നിന്ന് ആകെ രോഗമുക്തി നേടിയവര്‍ 187 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെയും രോഗമക്തി നേടിയവരുടെയും മറ്റ് വിവരങ്ങള്‍.

covid

1&2. ഹൈദരാബാദില്‍ നിന്നും 30/6ന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം സ്വദേശിനികളായ യുവതികള്‍.
3. മസ്‌കറ്റില്‍ നിന്നും ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു 64 വയസ്സുള്ള ചുനക്കര സ്വദേശി
4. കുവൈറ്റില്‍ നിന്നും ജൂണ്‍ 24ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുതുകുളം സ്വദേശിയായ യുവാവ്.
5. കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്.
6. മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനില്‍ ജൂണ്‍ 26ന് ആലപ്പുഴയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ ആയിരുന്നു കോട്ടയം സ്വദേശിയായ യുവാവ്
.7. കുവൈറ്റ് നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു കായംകുളം സ്വദേശിയായ യുവാവ്.
8. സൗദിയില്‍ നിന്നും ജൂണ്‍ 15 ന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 59 വയസ്സുള്ള ദേവികുളങ്ങര സ്വദേശി
.9 യമനില്‍ നിന്നും ജൂണ്‍ 25ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 46 വയസ്സുള്ള തഴക്കര സ്വദേശിനി
.10. ദുബായില്‍ നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്
11,12,13&14. ഭുവനേശ്വറില്‍ നിന്നും ജൂണ്‍ 11നും അരുണാചല്‍പ്രദേശില്‍ നിന്നും ജൂണ്‍ എട്ടിനും ഛത്തീസ്ഗഡില്‍ നിന്നും ജൂണ്‍ 12 നും എത്തിയ ഐടിബിപി നൂറനാട് കേന്ദ്രത്തിലെ നാല് ഉദ്യോഗസ്ഥര്‍.
15. കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുവായ 53 വയസ്സുകാരനാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആകെ 206 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്
ജില്ലയില്‍ ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി
കുവൈറ്റില്‍ നിന്ന് എത്തിയ നൂറനാട്, ചെങ്ങന്നൂര്‍, ഭരണിക്കാവ്, കടമ്പൂര്‍ , പാലമേല്‍ സ്വദേശികളുടെയും ചെന്നൈയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി , മുംബൈയില്‍ നിന്നെത്തിയ അരൂര്‍ സ്വദേശി എന്നിവര്‍ രോഗവിമുക്തരായി.,കൂടാതെ തിരുവനന്തപുരത്തു ചികിത്സയിലായിരുന്ന സൗദിയില്‍ നിന്നെത്തിയ ചുനക്കര സ്വദേശയുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+