Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആശങ്ക; സമ്പര്‍ക്കം വഴി ആറ് പേര്‍ക്ക് രോഗം, ജില്ലയില്‍ 183 രോഗികള്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 16 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ 10 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കം വഴിയും. ഇത് ആശങ്ക പരത്തുന്ന ഒന്നാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെ ബന്ധുക്കള്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 183പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

alappuzha

അതേസമയം, ജില്ലയില്‍ ഇന്ന് 8പേര്‍ രോഗമുക്തരായി. എറണാകുളത്ത് ചികിത്സയില്‍ ഉണ്ടായിരുന്ന ഷാര്‍ജയില്‍ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പട്ടണക്കാട് സ്വദേശി , ചെന്നൈയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനികള്‍ , കാഞ്ചീപുരത്ത് നിന്നും എത്തിയ കഞ്ഞിക്കുഴി സ്വദേശി , ഡല്‍ഹിയില്‍ നിന്നും എത്തിയ നീലംപേരൂര്‍ സ്വദേശിനി , കുവൈറ്റില്‍ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി , ഡല്‍ഹിയില്‍ നിന്നും എത്തിയ മുളക്കുഴ സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റുവിവരങ്ങള്‍.

1,2&3 കൊല്ലത്തു ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്ന 29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ഭാര്യ (60വയസ് ),മകന്‍ (45വയസ് ), മരുമകള്‍ (43വയസ് )

4&5 30/6ന് രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ ഭാര്യ (49വയസ് ), മരുമകന്‍ (35വയസ് )

6.കുവൈറ്റില്‍ നിന്നും എത്തി 26/6ന് രോഗം സ്ഥിരീകരിച്ച നൂറനാട് സ്വദേശിയുടെ ഭാര്യ (40വയസ് )

7.മസ്‌കറ്റില്‍ നിന്നും 29/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 51വയസുള്ള മാവേലിക്കര സ്വദേശി

8.മസ്‌കറ്റില്‍ നിന്നും29/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 47വയസുള്ള മാന്നാര്‍ സ്വദേശി

9.കുവൈറ്റില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വയലാര്‍ സ്വദേശിയായ യുവാവ്

10.കുവൈറ്റില്‍ നിന്നും 27/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 45വയസുള്ള തിരുവന്‍വണ്ടൂര്‍ സ്വദേശി

11.മസ്‌കറ്റില്‍ നിന്നും 11/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 59വയസുള്ള പാണാവള്ളി സ്വദേശി

12.ദുബായില്‍ നിന്നും 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ ആയിരുന്ന കാവാലം സ്വദേശിയായ യുവാവ്

13.കുവൈറ്റില്‍ നിന്നും 16/6 ന് കൊച്ചിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ്

14.ദുബായില്‍ നിന്നും 28/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഹരിപ്പാട് സ്വദേശിയായ ആണ്‍കുട്ടി

15.കുവൈറ്റില്‍ നിന്നും 19/6 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി

16.മസ്‌കറ്റില്‍ നിന്നും 30//6ന് കൊച്ചിയില്‍ എത്തി അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 53വയസുള്ള തലവടി സ്വദേശി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+