ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയ്ക്ക് ഇന്ന് ആശ്വാസം; 16 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇന്ന് ഒരു പോസിറ്റീവ് കേസ് മാത്രം

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 75 പേരില്‍ ഒരാള്‍ ആലപ്പുഴ സ്വദേശി. ഈ മാസം ഒന്നാം തീയതി അബുദാബിയില്‍ നിന്നും നാട്ടിലെത്തി, തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 93 ആയി. അതേസമയം, ജില്ലയ്ക്ക് ആശ്വാസമായി 16 പേര്‍ക്ക് രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ വിവരങ്ങള്‍ ഇങ്ങനെ,

covid

1അബുദാബിയില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശിനി

2.ദുബായില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശി

3.യൂ എ ഇ നിന്നും എത്തിയ വെളിയനാട് സ്വദേശി

4.കുവൈറ്റില്‍ നിന്നും എത്തിയ മണ്ണഞ്ചേരി സ്വദേശിനി

5.മുംബയില്‍ നിന്നും എത്തിയ എടത്വ സ്വദേശി

6.കുവൈറ്റില്‍ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി

7.കുവൈറ്റില്‍ നിന്നും എത്തിയ കായംകുളം സ്വദേശി

8.കുവൈറ്റില്‍ നിന്നും എത്തിയ കണ്ടല്ലൂര്‍ സ്വദേശി

9.കുവൈറ്റില്‍ നിന്നും എത്തിയ കുറത്തികാട് സ്വദേശി

10.മുംബയില്‍ നിന്നും എത്തിയ തകഴി സ്വദേശി

11&12 തമിഴ്നാട്ടില്‍ നിന്നും എത്തിയ പാണ്ടനാട് സ്വദേശിയും അമ്മയും

13.മുംബയില്‍ നിന്നും എത്തിയ തൈക്കാട്ടുശേരി സ്വദേശി

14.ദുബായില്‍ നിന്നും എത്തിയ ചെറുതന സ്വദേശി

15. ഡല്‍ഹിയില്‍ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി

16.മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തഴക്കര സ്വദേശി. എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

അതേസമയം, 75 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 90 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് കേരളത്തിലെ കണക്കാണ്. വിദേശ രാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞു. ഇന്നും ഡെല്‍ഹിയില്‍ ഒരു മലയാളി നഴ്‌സ് മരണമടഞ്ഞു. നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ് ഇതിന്റെയെല്ലാം സൂചന. അതുകൊണ്ടുതന്നെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അന്നത് ചെയ്തിരുന്നെങ്കില്‍ ഇത്ര വലിയ ഇഷ്യൂവിലേക്ക് പോകില്ലായിരുന്നു, വെളിപ്പെടുത്തലുമായി സീമ വിനീത്അന്നത് ചെയ്തിരുന്നെങ്കില്‍ ഇത്ര വലിയ ഇഷ്യൂവിലേക്ക് പോകില്ലായിരുന്നു, വെളിപ്പെടുത്തലുമായി സീമ വിനീത്

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച 28കാരന്റെ നില അതീവഗുരുതരം, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കികണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച 28കാരന്റെ നില അതീവഗുരുതരം, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി

എല്ലാം ചൈന മുന്‍കൂട്ടി പദ്ധതിയിട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർഎല്ലാം ചൈന മുന്‍കൂട്ടി പദ്ധതിയിട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

English summary
Today 16 people were recovered from Covid In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X