Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആശങ്ക; ഇന്ന് 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, നാല് പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 18 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഏഴ്‌പേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാലുപേര്‍ നൂറനാട് ഐടിബിപി ഉദ്യോഗസ്ഥരാണ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ 219പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

covid

ജില്ലയില്‍ ഇന്ന് നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മുംബൈയില്‍ നിന്നെത്തിയ മുളക്കുഴ സ്വദേശി, ബാംഗ്ലൂരില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശിനി, കുവൈറ്റില്‍ നിന്നെത്തിയ കുപ്പ പ്പുറം സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായ പുന്നപ്ര സ്വദേശി എന്നിവര്‍ രോഗവിമുക്തരായി. കൂടാതെ പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന ചെന്നൈയില്‍ നിന്നെത്തിയ ആല സ്വദേശിനിയും രോഗവിമുക്തയായി. ആകെ 192 പേര്‍ രോഗം മുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ച രോഗികളുടെ മറ്റ് വിവരങ്ങള്‍..

1.റിയാദില്‍ നിന്നും ജൂലൈ രണ്ടാം തീയതി തിരുവനന്തപുരത്തെത്തി അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വള്ളികുന്നം സ്വദേശിയായ യുവാവ്.

2 ദമാമില്‍ നിന്നും ജൂലൈ നാലാം തീയതി കോഴിക്കോട് എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 49 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.

3. ചെന്നൈയില്‍ നിന്നും ജൂണ്‍ 28ന് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിനിയായ യുവതി.

4. മസ്‌കറ്റില്‍ നിന്നും ജൂലൈ മൂന്നിന് തിരുവനന്തപുരത്തെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്പത്തി മൂന്ന് വയസ്സുള്ള ഭരണിക്കാവ് സ്വദേശി.

5. ദുബായില്‍ നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പുലിയൂര്‍ സ്വദേശിയായ യുവാവ്.

6. മഹാരാഷ്ട്രയില്‍ നിന്നും ജൂലൈ മൂന്നിന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന രാമങ്കരി സ്വദേശിയായ യുവാവ്.

7. ഡല്‍ഹിയില്‍ നിന്നും ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 55 വയസ്സുള്ള ആലപ്പുഴ സ്വദേശി.

8.മുംബൈയില്‍നിന്നും ജൂണ്‍ 25ന് ട്രെയിനില്‍ ആലപ്പുഴ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.

9,10,11&12 മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറനാട് ഐടിബിപി ക്യാമ്പിലെ നാല് ഉദ്യോഗസ്ഥര്‍.

13. മസ്‌കറ്റില്‍ നിന്നും 4/7ന് കൊച്ചിയില്‍ എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 51വയസുള്ള മാവേലിക്കര സ്വദേശി.

14.റിയാദില്‍ നിന്നും 2/7ന് തിരുവനന്തപുരത്തു എത്തി അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വള്ളികുന്നം സ്വദേശിയായ യുവാവ്.

15 സൗദിയില്‍ നിന്നും 3/7ന് കൊച്ചിയില്‍ എത്തി അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 56വയസുള്ള ആറാട്ടുപുഴ സ്വദേശി
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍.

16. കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സുഹൃത്തായ പത്തിയൂര്‍ സ്വദേശിയായ യുവാവ്.

17. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശി മത്സ്യം എടുത്തിരുന്ന കായംകുളം മാര്‍ക്കറ്റിലെ മറ്റൊരു മത്സ്യ കച്ചവടക്കാരനായ കായംകുളം സ്വദേശിയായ 54 വയസ്സുകാരന്‍

18.തിരുവനന്തപുരത്തു നിന്നും 4/7ന് സ്വകാര്യവാഹനത്തില്‍ എത്തിയ തിരുവനന്തപുരം അഞ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ പുറക്കാട് സ്വദേശി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+