ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ കൊവിഡ് ഭീതി ഉയരുന്നു, മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം, ഇന്ന് 18 പേർക്ക് പോസിറ്റീവ്

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിുച്ച കൊവിഡ് കേസുകളില്‍ 18 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 11 പേര്‍ വിദേശത്ത് നിന്ന് നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് രോഗമുക്തി നേടി. മസ്‌കറ്റില്‍ നിന്നും വന്ന് മലപ്പുറത്ത് ചികിത്സയിലായിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവ് അടക്കം നാലുപേര്‍ ഇന്ന് രോഗമുക്തരായി.

covid

ചെന്നൈയില്‍ നിന്ന് എത്തിയ ചെന്നിത്തല സ്വദേശിയായ യുവതി, കുവൈറ്റില്‍ നിന്നെത്തിയ പാലമേല്‍ സ്വദേശി, ദുബായില്‍ നിന്നും വന്ന് ചികിത്സയിലായിരുന്ന പള്ളിപ്പാട് സ്വദേശി എന്നിവരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 105 ആയി. അതേസമയം, ജില്ലയില്‍ ആകെ 136 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

1,2,3,4&5.ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ 12/6 ന് വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കള്‍ക്കും സഹോദര പത്‌നിക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

6.ഡല്‍ഹിയില്‍ നിന്നും 10/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തുറവൂര്‍ സ്വദേശിയായ യുവാവ് .

7.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്

8.ചെന്നൈയില്‍ നിന്നും വിമാനത്തില്‍13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46വയസുള്ള കുത്തിയതോട് സ്വദേശി .

9.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ്

10.റിയാദില്‍ നിന്നും13/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചുനക്കര സ്വദേശിനിയായ യുവതി .

11.കുവൈറ്റില്‍ നിന്നും 29/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പള്ളിപ്പാട് സ്വദേശിനിയായ യുവതി

12.അബുദാബിയില്‍ നിന്നും 9/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

13. റഷ്യയില്‍ നിന്നും 16/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

14.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മണ്ണഞ്ചേരി സ്വദേശിയായ യുവാവ്

15&16.ദമാമില്‍ നിന്നും 11/6ന് കൊച്ചിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍

17.കുവൈറ്റില്‍ നിന്നും 16/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ് .

18.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഭരണിക്കാവ് സ്വദേശിയായ യുവാവ്. എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .

English summary
Today 18 New Covid cases Reported in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X