Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 18 പേര്‍ക്ക് കൊറോണ, മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴി; ജില്ലയില്‍ 221 പേര്‍ ചികിത്സയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 18 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ ഇന്ന് 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

alappuzha

കുവൈറ്റില്‍ നിന്ന് എത്തിയ മുതുകുളം, കുമാരപുരം, കരുവാറ്റ, ചേപ്പാട്, തഴക്കര, മണ്ണഞ്ചേരി, ചെറിയനാട് സ്വദേശികള്‍, അബുദാബിയില്‍ നിന്നെത്തിയ ആല, ആലപ്പുഴ സ്വദേശികള്‍ , ഖത്തറില്‍ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി , ഒമാനില്‍ നിന്ന് വന്ന മുതുകുളം സ്വദേശി , ദമാമില്‍ നിന്നെത്തിയ അരൂക്കുറ്റി സ്വദേശി , ഡല്‍ഹിയില്‍ നിന്ന് വന്ന ചെങ്ങന്നൂര്‍ സ്വദേശികളായ രണ്ട് കുട്ടികള്‍, ഡല്‍ഹിയില്‍ നിന്ന് വന്ന നീലംപേരൂര്‍ സ്വദേശി , സൗദിയില്‍നിന്ന് വന്ന ആലപ്പുഴ സ്വദേശി എന്നിവര്‍ക്കാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ആകെ 208പേര്‍ രോഗമുക്തരായി

1. കുവൈറ്റില്‍ നിന്നും ജൂണ്‍ 20ന് കൊച്ചിയിലെത്തി തുടര്‍ന്ന് കോവിസ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്.

2. മുംബൈയില്‍നിന്നും ജൂണ്‍ 18ന് ആലപ്പുഴയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ചെറിയനാട് സ്വദേശി.

3. കുവൈറ്റില്‍ നിന്നും ജൂണ്‍ 26ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്.

4. മഹാരാഷ്ട്രയില്‍നിന്നും ജൂണ്‍ 19ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 55 വയസ്സുള്ള ആലപ്പുഴ സ്വദേശി.

5. ഷാര്‍ജയില്‍ നിന്നും ജൂണ്‍ 24ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ആറാട്ടുപുഴ സ്വദേശിയായ യുവാവ്.

6. ദുബായില്‍ നിന്നും ജൂണ്‍ 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ആലപ്പുഴ സ്വദേശി

7. മഹാരാഷ്ട്രയില്‍ നിന്നും വിമാനത്തില്‍ ജൂണ്‍ 22ന് കൊച്ചിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

8. ദുബായില്‍ നിന്നും ജൂണ്‍ 21ന് തിരുവനന്തപുരത്ത് എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സ്വദേശിയായ യുവാവ്

9. ഗുജറാത്തില്‍ നിന്നും ജൂലൈ മൂന്നിന് ട്രെയിനില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 63 വയസ്സുള്ള ചമ്പക്കുളം സ്വദേശിനി

10-15 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നൂറനാട് ഐടിബിപി 6 ഉദ്യോഗസ്ഥര്‍.

16,17,18 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ രണ്ടു ബന്ധുക്കളും ഒരു സുഹൃത്തും എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 221 പേര്‍ ചികിത്സയില്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+