Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആശങ്ക...ഇന്ന് മാത്രം 19 കൊറോണ രോഗികള്‍, ജില്ലയില്‍ 121 പേര്‍ ചികിത്സയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 19 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ 13 പേര്‍ വിദേശത്ത് നിന്നും 6 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 18 പേരെ മെഡിക്കല്‍ കോളേജിലും ഒരാളെ പത്തനംതിട്ടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 121 ആയി. ഇന്ന് ഒരാള്‍ രോഗമുക്തി നേടി. കുവൈറ്റില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലായിരുന്ന തലവടി സ്വദേശിനിക്കാണ് രോഗമുക്തി. ആകെ 87പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ.

covid

Recommended Video

cmsvideo
    കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam

    1. 6/6 ന് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്

    2. 12/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി

    3. 16/6 ന് ബോംബെയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി

    4 &5. 20/6 ന് സൗദിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ആലപ്പുഴ സ്വദേശിയായ യുവാവും മകനും

    6. 10/6 ന് ദമാമില്‍ നിന്നും കണ്ണൂരിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 47വയസുള്ള ബുധനൂര്‍ സ്വദേശി

    7. 13/6 ന് കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തി എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

    8. 13/6 ന് കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 49 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി

    9. 15/6 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന വെണ്മണി സ്വദേശിനിയായ യുവതി

    10. 23/5 ന് മുംബൈയില്‍നിന്നും നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 51 വയസുള്ള പാണ്ടനാട് സ്വദേശിനി

    11. 4/6 ന് ചെന്നൈയില്‍ നിന്നും ബസ്സ് മാര്‍ഗ്ഗം പത്തനംതിട്ടയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി

    12. 12/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 58 വയസുള്ള ഭരണിക്കാവ് സ്വദേശി

    13. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി എത്തി കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 48 വയസുള്ള പുന്നപ്ര സ്വദേശി

    14. 16/6 ന് ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശിനി യായ യുവതി

    15. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന കരുവാറ്റ സ്വദേശിയായ യുവാവ്

    16. 11/6 ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി

    17. 11/6 ന് റിയാദില്‍ നിന്നും കണ്ണൂര്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്

    18. 12/6 ന് കുവൈറ്റില്‍ നിന്നും കോഴിക്കോട് എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശിയായ യുവാവ്

    19. 13/6 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+