• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയില്‍ ഇന്ന് മൂന്ന് കൊവിഡ് കേസുകള്‍, രണ്ട് പേര്‍ മുംബൈയില്‍ നിന്ന് എത്തിയവര്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 67 കൊവിഡ് കേസുകളില്‍ മൂന്ന് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇതില്‍ ഒരാള്‍ അബുദാബിയില്‍ നിന്നും മറ്റു രണ്ടു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. മെയ് 17ന് അബുദാബി - തിരുവനന്തപുരം വിമാനത്തില്‍ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച ഒരാള്‍. ഇദ്ദേഹം ആലപ്പുഴ ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലായിരുന്നു.

മെയ് 22ന് മുംബൈയില്‍ നിന്നും എറണാകുളത്ത് ട്രെയിനില്‍ എത്തിയവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടു പേര്‍.

ഇതില്‍ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവും ഉള്‍പ്പെടുന്നു. ഇദ്ദേഹം ജില്ലയില്‍ എത്തിയശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.മെയ് 24 - ന് കോവി ഡ് സ്ഥിരീകരിച്ച തകഴിയിലെ കുടുംബത്തിലെ അംഗമാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍. മുംബൈയില്‍ നിന്നും എത്തിയ ശേഷം ഹോം ക്വാറന്റെനിലായിരുന്നു .

cmsvideo
    കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

    അതേസമയം, വിദേശത്തു നിന്നും വന്ന ആറ് പേരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ ഇന്ന് വെളുപ്പിനെ അഞ്ച് മണിയോടെ പ്രവേശിപ്പിച്ചു. മെല്‍ബണ്‍- കൊച്ചി ഫ്‌ലൈറ്റില്‍ ഇന്ന് പുലര്‍ച്ചയോടെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയവരെയാണ് കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണുള്ളത്. ദില്ലിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എത്തിയ ട്രെയിനില്‍ 92 ആലപ്പുഴ ജില്ലക്കാരായിരുന്നു. ദില്ലിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എത്തിയ ട്രെയിനില്‍ എറണാകുളം റയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ ജില്ലക്കാരായ 75 പേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ ജില്ലയിലെത്തിച്ചു. 74 പേരെ വീടുകളില്‍ ഐസൊലേഷനിലാക്കി. ഒരാളെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

    അതേസമയം, കേരളത്തില്‍ 67 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരകരിച്ചത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-16, മാലി ദ്വീപ്-9, കുവൈറ്റ്-1, ഖത്തര്‍-1) 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്നാട്-9, ഗുജറാത്ത്-5, കര്‍ണാടക-2, ഡല്‍ഹി-1, പോണ്ടിച്ചേരി-1) വന്നതാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    English summary
    Today 3 fresh Covid cases Reported In alappuzha district
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X